Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപാളത്തിൽ കൂറ്റൻ...

പാളത്തിൽ കൂറ്റൻ പാറക്കല്ല്; ഊട്ടി ട്രെയിൻ റദ്ദാക്കി

text_fields
bookmark_border
Ooty Train Service
cancel

ചെന്നൈ: നീലഗിരി ജില്ലയിലെ കൂനൂരിന് സമീപം പാളത്തിൽ കൂറ്റൻ പാറക്കല്ല് വന്ന് വീണതിനെ തുടർന്ന് മേട്ടുപാളയം- കൂനൂർ പൈതൃക ട്രെയിൻ സർവീസ് ബുധനാഴ്ച റദ്ദാക്കി. ഇതുമൂലം വിദേശികൾ ഉൾപ്പെടെ നൂറുക്കണക്കിന് വിനോദസഞ്ചാരികളുടെ യാത്ര മുടങ്ങി.

കൂനുർ- ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാറ വീണത്. പാളത്തിന്‍റെ മറ്റിടങ്ങളിലും പാറകളും വൃക്ഷങ്ങളും വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കൂനൂർ മേഖലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain serviceOOty Train
News Summary - Huge rock on the tracks; Ooty train cancelled
Next Story