Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകോവിഡ്​...

കോവിഡ്​ ഭീഷണിക്കിടയിലും മണാലിയിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്; ഹോട്ടലുകളിൽ മുറി കിട്ടാനില്ല, ട്രോളുമായി നെറ്റിസൺസ്​

text_fields
bookmark_border
manali crowd
cancel

മണാലി: രണ്ടാം തരംഗത്തിന്​ അൽപം ശമനമായ സാഹചര്യത്തിൽ സഞ്ചാരപ്രിയർ കൂട്ടമായി എത്തിത്തുടങ്ങിയതോടെ ഹിമാചൽ പ്രദേശ്​ കോവിഡ്​ മൂന്നാം തരംഗ ഭീതിയിൽ. ഉഷ്ണം​ രൂക്ഷമായതോടെയാണ്​ ആളുകൾ സംസ്​ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംല, മണാലി, കുഫ്രി, നർകണ്ഡ, ഡൽഹൗസി, ലഹൗൾ എന്നിവിടങ്ങളിലേക്ക്​ കൂട്ടത്തോടെ ചേക്കേറിയത്​. മണാലിയടക്കമുള്ള സ്​ഥലങ്ങളിലെ ഹോട്ടലുകളിൽ മുറികൾ കിട്ടാനില്ലാതായി. വരും ദിവസങ്ങളിൽ തിരക്ക്​ ഇതിലും കൂടുമെന്നാണ്​ കരുതുന്നത്​.

മണാലിയിലെ വലിയ ജനക്കൂട്ടത്തി​െൻറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസ്​​ രൂക്ഷ പ്രതികരണവുമായി രംഗ​ത്തെത്തി​. സാമൂഹിക അകലവും കോവിഡ്​ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയ ജനങ്ങൾക്കെതിരെ കടുത്ത അമർഷമാണ്​ ചിലർ രേഖപ്പെടുത്തിയത്​. പൊതുജനത്തി​െൻറ അശ്രദ്ധയെ വിമർശിച്ച നെറ്റിസൺസ്​ അവർ ഇത്രയൊക്കെ ആയിട്ടും ഒരു പാഠം പഠിച്ചില്ലെല്ലോയെന്ന്​ പരിതപിക്കുകയാണ്​.

'മണാലിയിൽ നിന്നുള്ള ചിത്രങ്ങൾ. ഹോട്ടലുകളിൽ മുറിയില്ല. ഇങ്ങനെ മുന്നോട്ട്​ പോയാൽ ആശുപത്രികളിൽ കിടക്കകൾ ഇല്ലാത്ത അവസ്​ഥക്കും നാം സാക്ഷിയാകേണ്ടി വരും. പുറത്തുപോകാതിരിക്കൽ കഷ്​ടമാണെന്നറിയാം, എന്നാൽ ഈ മഹാമാരികാകാലത്ത്​ ജനങ്ങളുടെ കാര്യം കഷ്​ടമാണ്​. കു​റച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കൂ' -ഒരാൾ എഴുതി.

ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റും ഇ -കോവിഡ്​ പാസും​ ഒഴിവാക്കിയത്​ സംസ്​ഥാനത്തെ വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിച്ചതായി ഷിംല ഹോട്ടൽ ആൻഡ്​ റസ്​റ്ററൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ സഞ്​ജയ്​ സൂദ്​ പറഞ്ഞു. കോവിഡ്​ മൂന്നാം തരംഗ ഭീഷണി നിലനിൽക്കേ ടൂറിസ്​റ്റുകളുടെ ഒഴുക്ക്​ സംസ്​ഥാന സർക്കാറി​​​െൻറ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ വെല്ലുവിളിയായിട്ടുണ്ട്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manalihimachal pradeshCovid Third Wave
News Summary - huge crowds seen in Manali went viral Twitterati Mocks As Fear of 3rd Wave Looms Large
Next Story