Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
KTDC Samudra
cancel
camera_alt

KTDC Samudra (Photo credits: Ravi Shankar KB)

Homechevron_rightTravelchevron_rightTravel Newschevron_rightകെ.ടി.ഡി.സിയിൽ...

കെ.ടി.ഡി.സിയിൽ കുട്ടികൾക്ക്​ ഹോളിഡേ പാക്കേജ്; കു​റ​ഞ്ഞ ​ചെ​ല​വി​ൽ കു​ടും​ബ​സ​മേ​തം യാത്ര പോകാം

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ടൂ​റി​സം ഡെ​വ​ല​പ്മെൻറ്​ കോ​ർ​പ​റേ​ഷ​ൻ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ കു​റ​ഞ്ഞ ​െച​ല​വി​ൽ കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശി​ക്കാ​ൻ മി​ക​ച്ച അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കു​ന്നു. കോ​വ​ള​ത്തെ സ​മു​ദ്ര ഹോ​ട്ട​ൽ, തേ​ക്ക​ടി​യി​ലെ ആ​ര​ണ്യ നി​വാ​സ്, മൂ​ന്നാ​റി​ലെ ടീ ​കൗ​ണ്ടി, കൊ​ച്ചി​യി​ലെ ബോ​ൾ​ഗാ​ട്ടി പാ​ല​സ് എ​ന്നീ കെ.​ടി.​ഡി.​സി പ്രീ​മി​യം റി​സോ​ർ​ട്ടു​ക​ളി​ൽ ര​ണ്ട്​ രാ​ത്രി, മൂ​ന്നു ദി​വ​സ​ത്തെ താ​മ​സം, പ്ര​ഭാ​ത​ഭ​ക്ഷ​ണം, നി​കു​തി എ​ന്നി​വ​ക്ക്​ 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ര​ണ്ട് കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും 5,999 രൂ​പ മാ​ത്ര​മാ​ണ്​ നി​ര​ക്ക്.

തേ​ക്ക​ടി​യി​ലെ പെ​രി​യാ​ർ ഹൗ​സ്, ത​ണ്ണീ​ർ​മു​ക്ക​ത്തെ സു​വാ​സം, കു​മ​ര​കം ഗേ​റ്റ്​​വേ റി​സോ​ർ​ട്ട്, സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ പെ​പ്പ​ർ ഗോ​വ്, പൊ​ൻ​മു​ടി​യി​ലെ ഗോ​ൾ​ഡ​ൻ പീ​ക്ക്​, മ​ല​മ്പു​ഴ​യി​ലെ ഗാ​ർ​ഡ​ൻ​ഹൗ​സ്​, തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രാ​ൻ​ഡ്​​ ചൈ​ത്രം റി​സോ​ർ​ട്ടു​ക​ളി​ലും ഈ ​അ​വ​ധി​ക്കാ​ല പാ​ക്കേ​ജ് ല​ഭ്യ​മാ​ണ്.

ര​ണ്ട്​ രാ​ത്രി മൂ​ന്നു​ദി​വ​സ​ത്തെ താ​മ​സം, പ്ര​ഭാ​ത​ഭ​ക്ഷ​ണം നി​കു​തി​ക​ൾ ഉ​ൾ​പ്പെ​ടെ 3,999 രൂ​പ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഈ​ടാ​ക്കു​ന്ന​ത്. വെ​ള്ളി, ശ​നി, മ​റ്റ് അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ഗോ​ൾ​ഡ​ൻ​പീ​ക്കി​ലും ഗാ​ർ​ഡ​ൻ​ഹൗ​സി​ലും പാ​ക്കേ​ജു​ക​ൾ ല​ഭി​ക്കി​ല്ല. പാ​ക്കേ​ജു​ക​ൾ ഇൗ​വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.ktdc.com/ packages ലോ 0471-2316736, 2725213 ​എ​ന്ന ന​മ്പ​റി​ലോ നേ​രി​ട്ട് അ​ത​ത് ഹോ​ട്ട​ലി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KTDCHoliday package
News Summary - Holiday package for children at KTDC; You can travel with your family at low cost
Next Story