Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
everest mountain
cancel
Homechevron_rightTravelchevron_rightTravel Newschevron_rightപി.എസ്​.സി പരീക്ഷ...

പി.എസ്​.സി പരീക്ഷ എഴുതുന്നവരുടെ ​ശ്രദ്ധക്ക്​, എവറസ്​റ്റിൻെറ ഉയരം മാറാൻ പോവുകയാണ്​

text_fields
bookmark_border

മാനവരാശി കോവിഡ് മഹാമാരിയുടെ പിടിയിൽ അല്ലായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതത്തിൻെറ പുതിയ ഉയരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ടാകുമായിരുന്നു. എവറസ്​റ്റ്​ പ​ങ്കിടുന്ന ചൈനയും നേപ്പാളും ഇത്തവണ ഒരുമിച്ചാണ്​ ഉയരം​ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്​. എന്നാൽ, കോവിഡ്​ ​കാരണം പ്രഖ്യാപന നടപടി നീണ്ടുപോവുകയായിരുന്നു.

1955 മുതൽ 8,848 മീറ്റർ (29,028 അടി) ആണ്​ എവറസ്​റ്റിൻെറ ഉയരമായി പരക്കെ അംഗീകരിക്കപ്പെടുന്നത്​. എന്നാൽ, അളവ്​ സംബന്ധിച്ച്​ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം പതിവായിരുന്നു. പക്ഷെ, 2010ൽ ഔദ്യോഗിക ഉയരം ഇരുകൂട്ടരും അംഗീകരിച്ചു. എവറസ്​റ്റിൻെറ മഞ്ഞ്‌ ഉയരം 8,848 മീറ്ററാണെന്ന നേപ്പാളിൻെറ വാദം ചൈനീസ് പക്ഷവും പർവതത്തിൻെറ പാറ ഉയരം 8,844.43 മീറ്ററാണെന്ന ചൈനീസ് വാദം നേപ്പാളും അംഗീകരിക്കുകയായിരുന്നു.


ഇത്​ കൂടാതെ 2019ലെ ധാരണ​പ്രകാരം ഇരുരാജ്യങ്ങളും ഒരുമിച്ച് പുതിയ​ അളവ്​ പ്രഖ്യാപിക്കാൻ തയാറായി​. ഇതിൻെറ ഭാഗമായി 2019ൽ നേപ്പാൾ സ്വന്തം സംഘത്തെ ഉച്ചകോടിയിലേക്ക് അയച്ചിരുന്നു. ചൈനയുടെ പര്യവേഷണം കഴിഞ്ഞ മെയിലാണ് നടന്നത്.

യു.എസ്, യൂറോപ്യൻ അല്ലെങ്കിൽ ഇന്ത്യൻ സർവേയർമാരാണ് ഇതുവരെയുള്ള എല്ലാ അളവുകളും നടത്തിയത്. 1856ൽ എവറസ്​റ്റിൻെറ ഉയരം ആദ്യമായി 8,840 മീറ്റർ ആണെന്ന് ഇന്ത്യയിലെ ഗ്രേറ്റ് ട്രൈഗൊണോമെട്രിക് സർവേ (ജി.ടി.എസ്) ആണ്​ പ്രഖ്യാപിക്കുന്നത്​. പിന്നീട്​ നടന്ന പല സർവേകളിലും ഇതിൽ ഏറ്റക്കുറച്ചിലുകൾ വന്നിരുന്നു.

'ഇപ്പോൾ നടന്ന പ്രവർത്തനം നേപ്പാളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. മാത്രമല്ല ഇത് വലിയ ഉത്തരവാദിത്തവുമാണ്. ലോകം മുഴുവൻ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​' -നേപ്പാൾ സംഘത്തിലുണ്ടായിരുന്ന നവീൻ മനന്ദർ പറയുന്നു.


'ടെക്റ്റോണിക് പ്രവർത്തനം കാരണം എവറസ്​റ്റിൻെറ ഉയരം നിരന്തരം മാറുകയാണ്​. 2015ലുണ്ടായ ഭൂകമ്പം കാരണവും മാറ്റം വന്നിട്ടുണ്ടാകും' -സംഘത്തിലുണ്ടായിരുന്ന ന്യൂസിലാൻഡിലെ ഒറ്റാഗോ സർവകലാശാലയിലെ ക്രിസ്റ്റഫർ പിയേഴ്സൺ പറഞ്ഞു.

ഇരുരാജ്യവും വ്യത്യസ്ത അളവിലെ സമുദ്രനിരപ്പ് പോയിൻറുകളാണ്​ അളവിനായി ഉപയോഗിക്കുന്നത്​. നേപ്പാളിൻെറ സ്ഥാനം ബംഗാൾ ഉൾക്കടലിനോട് അടുത്തായിരിക്കുമ്പോൾ ചൈന മഞ്ഞക്കടലാണ്​ ഉപയോഗിക്കുന്നത്​. ഇങ്ങനെ ലഭിക്കുന്ന കണക്ക്​ ഏകീകരിച്ചായിരിക്കും പുതിയ ഉയരം പ്രഖ്യാപിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinanepalmount everest
News Summary - height of mount Everest is going to change
Next Story