Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ മുന്നറിയിപ്പ്; നാളെ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

text_fields
bookmark_border
കനത്ത മഴ മുന്നറിയിപ്പ്; നാളെ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും
cancel

കൽപറ്റ: ജില്ല ഭരണകൂടം അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ നാളെ (ഒക്ടോബർ 25) വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞുകൊണ്ട് ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിറക്കി.

ദുരന്ത സാധ്യത മുന്നിൽ കണ്ട് അപകടഭീഷണിയിലുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരംഗപാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.

ജില്ല ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 51(ബി) പ്രകാരം ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy Rain Alert: Tourist Destinations in Wayanad to Remain Closed Tomorrow
Next Story