Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകണ്ടിട്ടുണ്ടോ......

കണ്ടിട്ടുണ്ടോ... ഒഴുകിനീങ്ങുന്ന മേഘങ്ങൾക്കിടയിൽ ചെമ്പകപ്പാറയിലെ അടയാളക്കല്ല്​

text_fields
bookmark_border
chempakkappara
cancel
camera_alt

അടയാളക്കല്ലിൽനിന്നുള്ള കാഴ്ച

കട്ടപ്പന: പുറംലോകം അറിയാത്ത പ്രകൃതിസൗന്ദര്യം തുളുമ്പുന്ന പല പ്രദേശങ്ങളും ഹൈറേഞ്ചിലുണ്ട്. അത്തരം ഒരു സ്ഥലമാണ് ഇരട്ടയാർ ചെമ്പകപ്പാറ മേഖലയിലെ അടയാളക്കല്ല്.

തമിഴ്നാട് അതിർത്തി പ്രദേശവും വിനോദസഞ്ചാര കേന്ദ്രവുമായ രാമക്കൽ മേടിനോട് തോന്നുന്ന സാദൃശ്യമാണ് അടയാളക്കല്ലിനെ ശ്രദ്ധേയമാക്കുന്നത്. ഇരട്ടയാറിൽനിന്ന്​ ചെമ്പകപ്പാറ റോഡിൽ കരടിയള്ളിൽനിന്നും കുത്തനെയുള്ള കയറ്റം കയറിയാൽ അടയാളപ്പാറ എത്താം. ഇരട്ടയാറിൽനിന്നും ആറ്​ കിലോമീറ്റർ മാത്രമാണ് ദൂരം.

കൊടും വളവുകൾ നിറഞ്ഞ ചെങ്കുത്തായ പാത ഒരുചുരം കയറിപ്പോകുന്ന പ്രതീതിയാണ് സഞ്ചാരികളിൽ തോന്നിക്കുക. കോടമഞ്ഞും കാറ്റും ഏറ്റ് മുകളിലെത്തിയാൽ താഴെ ഒഴുകിനീങ്ങുന്ന മേഘങ്ങൾ കാണാം. കാറ്റിൽ മേഘങ്ങൾ മാറുമ്പോൾ ഹൈറേഞ്ചി​െൻറ വിവിധ സ്ഥലങ്ങളിൽ പച്ചവിരിച്ച് നിൽക്കുന്ന കൃഷിയിടങ്ങളും കുന്നിൻ ചരിവുകളിലെ ചെറു പട്ടണങ്ങളും കാണാം.

മൂന്നാർ ഗ്യാപ്​ റോഡ്, രാമക്കൽമേട് കാറ്റാടിപ്പാടം, കട്ടപ്പന നഗരം, പള്ളിവാസൽ ജല വൈദ്യുതി നിലയത്തി​െൻറ രാത്രിക്കാഴ്ചയും സഞ്ചാരികൾക്ക് ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരുക്കം വഴിയാത്രക്കാർക്കും നാട്ടുകാർക്കും അല്ലാതെ പുറത്തുനിന്നുള്ള സഞ്ചാരികൾക്ക് ഇന്നും അജ്ഞാതമാണ് ഈ പ്രദേശം.

കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ പ്രദേശത്ത് ഇരട്ടയാർ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കി സഞ്ചാരികളെ ഇവിടേക്ക് എത്തിക്കണമെന്നാണ്​ നാട്ടുകാരുടെ ആവിശ്യം. പ്രകൃതി സൗന്ദര്യത്തി​െൻറ കാര്യത്തിൽ ഹൈറേഞ്ചിലെ മറ്റു പ്രദേശങ്ങ​െളക്കാൾ മികച്ച പ്രദേശമാണ് അടയാളക്കല്ല്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattappanatravelChembakappara
Next Story