Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സഞ്ചാരികൾക്കായി ജിംനേഷ്യവും കളിസ്ഥലവും; അതിരപ്പിള്ളി യാത്രി നിവാസിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക്​ അഞ്ച്​ കോടി
cancel
Homechevron_rightTravelchevron_rightTravel Newschevron_rightസഞ്ചാരികൾക്കായി...

സഞ്ചാരികൾക്കായി ജിംനേഷ്യവും കളിസ്ഥലവും; അതിരപ്പിള്ളി യാത്രി നിവാസിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക്​ അഞ്ച്​ കോടി

text_fields
bookmark_border

തൃശൂർ: ടൂറിസം വകുപ്പിന്‍റെ അതിരപ്പിള്ളിയിലെ യാത്രി നിവാസില്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച്​ കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി.ഡി. ദേവസ്സി എം.എല്‍.എ അറിയിച്ചു. 50 മുറികളോടെ അഞ്ച്​ നിലകളിലായി 25,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിർമിക്കുന്നത്. ഒന്നാംഘട്ട നിർമാണം പൂര്‍ത്തീകരിച്ച്​ വരികയാണ്​.

കെട്ടിട സമുച്ചയത്തിലും പ്രദേശത്തുമായി കോണ്‍ക്രീറ്റ് റോഡ്, ഓപ്പണ്‍ ജിംനേഷ്യം, കളിസ്ഥലം, ഡ്രൈനേജ് സൗകര്യങ്ങള്‍, റാമ്പുകള്‍, മൂന്നു ലിഫ്റ്റുകള്‍, സോളാര്‍ പാനലുകള്‍, 20 ടോയ്​ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

അതിരപ്പിള്ളിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാൻ ടൂറിസം വകുപ്പ് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലാണ് യാത്രി നിവാസ് നിര്‍മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Athirappillyyatri nivas
News Summary - Gymnasium and playground for travelers; 5 crore for the second phase of activities at Athirappilly Yatri Nivas
Next Story