Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗോ എയറി​െൻറ ഫ്രീഡം സെയിൽ ഓഫർ ; വിമാന ടിക്കറ്റുകൾ 859 രൂപ മുതൽ
cancel

ഗോ എയറി​െൻറ 'ഫ്രീഡം സെയിൽ ഓഫർ '; വിമാന ടിക്കറ്റുകൾ 859 രൂപ മുതൽ

text_fields
bookmark_border

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്കായി റിപ്പബ്ലിക് ദിന ഓഫർ വിൽപ്പനയുമായി ഗോ എയർ. 859 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് ഫ്രീഡം സെയിലി​െൻറ ഭാഗമായി കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇൗ വർഷം ഏപ്രിൽ 22 മുതൽ ഡിസംബർ 31 വരെയുള്ള വൺവേ യാത്രകൾക്കായി ജനുവരി 22 മുതൽ 29 വരെയാണ് ടിക്കറ്റുകൾ വാങ്ങാൻ അവസരം നൽകുന്നത്​.

ആഭ്യന്തര നെറ്റ്​വർക്കുകളിലാകെ ഒരു മില്യൺ സീറ്റുകൾ എല്ലാ ചാർജുകളുമടക്കം 859 രൂപ മുതൽ ആരംഭിക്കുന്ന ഓഫ‍ർ നിരക്കിൽ ലഭ്യമാണ്. വിൽപ്പന കാലയളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 14 ദിവസത്തിനുള്ളിൽ മാറ്റിയാൽ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നും ഗോ എയർ അധികൃതർ അറിയിച്ചു. ഇത് ലഭ്യതയ്ക്ക് വിധേയമായ പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രമാണ്​ ബാധകമാവുക. ബുക്കിംഗ് സമയത്ത് ആ​ദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവ‍ർക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ ലഭിക്കുകയെന്നും ​ഗോ എയ‍ർ കൂട്ടിച്ചേർത്തു.

ഫ്രീഡം സെയിലിലൂടെ ലാഭകരമായി യാത്രകൾ ആസൂത്രണം ചെയ്യാനാകുമെന്നും ​ഇന്ത്യയിലെ യാത്രക്കാർക്കിടയിൽ ഈ പ്രമോഷൻ ജനപ്രിയമാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെനും ഗോ എയ‍ർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GoAir Republic Day Freedom Sale offers tickets starting Rs 859
Next Story