Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
goa
cancel
Homechevron_rightTravelchevron_rightTravel Newschevron_rightകേരളത്തിൽനിന്ന്​...

കേരളത്തിൽനിന്ന്​ വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി ഗോവ

text_fields
bookmark_border

കേരളത്തിൽനിന്ന്​ വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ​നിർബന്ധമാക്കി ഗോവയും. തമിഴ്​നാട്​, കർണാടക എന്നീ സംസ്​ഥാനങ്ങൾ നേരത്തെ ഇത്തരത്തിൽ ഉത്തരവിറക്കിയിരുന്നു. ഗോവയിൽ പ്രവേശിക്കുന്നതിന്‍റെ​ 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലമാണ്​ സ്വീകരിക്കുകയെന്ന്​ അധികൃതർ അറിയിച്ചു.

നേരത്തെ ഗോവ സർക്കാർ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് റിപ്പോർട്ടുകൾ സ്വീകരിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ്​ കേസുകൾ വർധിച്ചതോടെ പുതിയ ഉത്തരവിറക്കുകയായിരുന്നു. കാസിനോകൾ, റിവർ ക്രൂയിസുകൾ, വാട്ടർ പാർക്കുകൾ, സ്​പാ, ഹാൾ, മൾട്ടിപ്ലക്​സുകളിലെ വിനോദ കേന്ദ്രങ്ങൾ എന്നിവയും അടച്ചിടുമെന്ന്​ ഉത്തരവിൽ പറയുന്നു.

വിവിധ ചടങ്ങുകളിൽ പ​ങ്കെടുക്കുന്നവരു​ടെ എണ്ണവും കുറച്ചു. സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളും ബാറുകളും അവയുടെ ശേഷി 50 ശതമാനമായി കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച ഗോവയിൽ 90 പുതിയ കോവിഡ് കേസുകളാണ്​ രേഖപ്പെടുത്തിയത്​. കോവിഡ്​ കേസുകൾ വർധിച്ചതോടെ ആഗസ്റ്റ്​ ഒമ്പത്​ വരെ ലോക്​ഡൗൺ നീട്ടിയിട്ടുണ്ട്​. ഇത്​ ടൂറിസം മേഖലയെയടക്കം പ്രതിസന്ധിയിലാക്കിയിരിക്ക​ുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goartpcr
News Summary - Goa has made RTPCR compulsory for those coming from Kerala
Next Story