Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ​ൾ​ഫ്​ സം​യു​ക്ത ടൂ​റി​സ്​​റ്റ്​ വി​സ ഉ​ട​ൻ: ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ

text_fields
bookmark_border
ഗ​ൾ​ഫ്​ സം​യു​ക്ത ടൂ​റി​സ്​​റ്റ്​ വി​സ ഉ​ട​ൻ: ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ
cancel
camera_alt

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി റി​യാ​ദി​ൽ ‘സു​ര​ക്ഷ​യും ച​രി​ത്ര​വും സം​വാ​ദം’ സ​മ്മേ​ള​ന​ത്തി​ൽ

സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത ടൂ​റി​സ്​​റ്റ്​ വി​സ പ​ദ്ധ​തി ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി വ്യ​ക്ത​മാ​ക്കി. റി​യാ​ദി​ൽ ന​ട​ന്ന ‘സു​ര​ക്ഷ​യും ച​രി​ത്ര​വും സം​വാ​ദം’ എ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​യോ​ജ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​രു​ടെ സ​ഞ്ചാ​രം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​കീ​കൃ​ത വി​സ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കും. ഒ​റ്റ വി​സ​യാ​യ​തി​നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​വും എ​ളു​പ്പ​വു​മാ​കും.

ഇ​ത് ടൂ​റി​സം മേ​ഖ​ല​യ്ക്ക് വ​ലി​യ ക​രു​ത്ത് പ​ക​രു​ക​യും കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളെ മി​ക​ച്ച ഒ​രു പ്രാ​ദേ​ശി​ക ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റ്റു​ക​യും ചെ​യ്യും. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ത​മ്മി​ൽ ശ​ക്ത​മാ​യ ഏ​കോ​പ​ന​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ ചേ​ർ​ന്ന യോ​ഗം സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ത് അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നേ​രി​ട്ടു​ള്ള സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 28-ന് ​ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​തു മു​ത​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ഏ​കോ​പ​ന​വും, സ​ഹ​ക​ര​ണ​വും, വി​വ​ര​ങ്ങ​ളും ശേ​ഷി​ക​ളും കൈ​മാ​റ്റം ചെ​യ്യ​ലും തു​ട​ർ​ന്നു​വ​രു​ന്നു​ണ്ട്.

വി​വി​ധ വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സു​ര​ക്ഷാ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ പോ​ലു​ള്ള ചി​ല ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ നി​യ​മ​പ​ര​വും ഗ​താ​ഗ​ത​ത്തി​നു​ൾ​പ്പ​ടെ സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​വാ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന സം​യു​ക്ത ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ത​ന്ത്ര​ത്തി​നൊ​പ്പം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ ചെ​റു​ക്കാ​നാ​യി ഏ​കീ​കൃ​ത ത​ന്ത്ര​വും കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗ​ൾ​ഫ് സ​മൂ​ഹ​ങ്ങ​ളെ​യും, പ്ര​ത്യേ​കി​ച്ചും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ചി​ല സം​ഘ​ങ്ങ​ളും ക​ക്ഷി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ണ ഫാ​ക്ട​റി​ക​ളു​ണ്ടെ​ന്ന വി​വ​രം കൗ​ൺ​സി​ലി​െൻറ പ​ക്ക​ലു​ണ്ട്.

ഈ ​വി​പ​ത്തി​നെ നേ​രി​ടാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ഒ​രു ഏ​കീ​കൃ​ത ത​ന്ത്രം സ്വീ​ക​രി​ക്കാ​ൻ ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ ​രം​ഗ​ത്തെ ശ്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തു​ട​ർ​ച്ച​യാ​യ സു​ര​ക്ഷാ ഏ​കോ​പ​ന​വും മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ സ​മി​തി​യു​ടെ ആ​നു​കാ​ലി​ക യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ൽ ബു​ദൈ​വി സൂ​ചി​പ്പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ പൗ​ര​ന്മാ​രു​ടെ ജീ​വി​ത​ത്തി​ൽ നേ​രി​ട്ട് പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ക​ൾ പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​ക, അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പൗ​ര​ന്മാ​രു​ടെ സ​ഞ്ചാ​രം എ​ളു​പ്പ​മാ​ക്കു​ക, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ ബ​ന്ധി​പ്പി​ക്കു​ക, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ക​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ സം​യു​ക്ത ജി.​സി.​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വി​െൻറ കാ​ഴ്ച​പ്പാ​ടു​ക​ൾ സു​ര​ക്ഷാ സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GCC Secretary General says Gulf joint tourist visa soon
Next Story