Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chembra peak
cancel
Homechevron_rightTravelchevron_rightTravel Newschevron_rightചെ​മ്പ്രയടക്കം വീണ്ടും...

ചെ​മ്പ്രയടക്കം വീണ്ടും തുറക്കുന്നത്​ നാല്​ വിനോദ സഞ്ചാര കേന്ദ്രങ്ങൾ; പ്രതീക്ഷയോടെ വയനാടൻ ടൂറിസം മേഖല

text_fields
bookmark_border

വൈത്തിരി: വയനാട്​ ജില്ലയിലെ പൂട്ടിക്കിടന്ന നാല്​ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈകോടതി ഉത്തരവിട്ടതോടെ വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവേകും. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട്​ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജിയെ തുടർന്നാണ് രണ്ട്​ കൊല്ലം മുമ്പ്​ ചെമ്പ്ര പീക്ക്​, കുറുവ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്.

കേന്ദ്ര സർക്കാറിന്‍റെ അനുമതിയില്ലാതെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന്​ കാണിച്ചാണ് സമിതി കോടതിയെ സമീപിച്ചത്. എന്നാൽ, ഇവക്ക്​ പിന്നീട് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചു. ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വനം വകുപ്പിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. രണ്ട്​ വർഷം അടച്ചിട്ടതിനാൽ കോടിക്കണക്കിന്​ രൂപയുടെ വരുമാന നഷ്​ടമാണ് വനം വകുപ്പിനുണ്ടായത്. തുറക്കാനുള്ള ഉത്തരവായെങ്കിലും രണ്ടു വർഷം പൂട്ടിക്കിടന്ന കേന്ദ്രങ്ങൾ തുറക്കണമെങ്കിൽ ഇനിയും സമയമെടുക്കും.

കുറുവ ദ്വീപ് നടത്തുന്നത് ഡി.ടി.പി.സിയാണ്. ചങ്ങാടം യാത്ര മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. സൂചിപ്പാറ വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകർഷിച്ചിരുന്നു. ചെമ്പ്ര പീക്കിലേക്കുള്ള ട്രെക്കിങ്​ ആസ്വദിക്കാൻ ഇതര സംസ്ഥാന സഞ്ചാരികളടക്കം ധാരാളം പേർ എത്താറുണ്ട്​.

കോടതി ഉത്തരവുണ്ടെങ്കിലും ചെമ്പ്ര പീക്ക്​ ഇപ്പോൾ തുറക്കില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് പറഞ്ഞു. വേനൽക്കാലത്ത്​ കാട്ടുതീ ഭീഷണിയുള്ളതിനാൽ നേരത്തെ ഏപ്രിൽ - മെയ് മാസങ്ങളിൽ ചെമ്പ്ര പീക്ക്​ അടച്ചിടാറുണ്ട്. ഇപ്പോൾ പുൽക്കാടുകൾ വളരെ ഉയരത്തിൽ വളർന്നിട്ടുണ്ട്. മീൻമുട്ടി വെള്ളച്ചാട്ടത്തിന്​ സമീപം അറ്റകുറ്റപണികൾ ഏറെയുള്ളതിനാൽ തുറക്കാൻ ഇനിയും വൈകും.

കൂടാതെ ഈ കേന്ദ്രങ്ങളിൽ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്​. കുറുവ ദ്വീപ്​ - 1150, ചെ​മ്പ്ര പീക്ക്​ - 200, സൂചിപ്പാറ - 1200, മീനമുട്ടി 1200 എന്നിങ്ങനെയാണ്​ ഒരു ദിവസം പ്രവേശിപ്പിക്കുക.

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ വലിയ ഉണർവ്​ പ്രതീക്ഷിക്കുന്നതായി ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. വനം വകുപ്പിന്‍റെ അനുമതിയോടെ മാത്രമേ എല്ലാ കേന്ദ്രങ്ങളും തുറക്കാനാവുകയുള്ളൂ. നേരിട്ടും അല്ലാതെയും ടൂറിസം മേഖലയെ ആശ്രയിച്ച്​ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് കോടതി ഉത്തരവ് പ്രയോജനം ലഭിക്കും.

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്‍റ്​ അലി ബ്രാൻ പറഞ്ഞു. ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanadchembra peak
News Summary - Four tourist destinations reopen, including Chembra; Wayanad tourism sector with hope
Next Story