Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഫോർട്ട്കൊച്ചിക്ക്...

ഫോർട്ട്കൊച്ചിക്ക് തിരിച്ചടി; ടൂറിസം ഗ്രീൻ മാർഷൽ പദ്ധതി പട്ടികയിൽനിന്ന് പുറത്ത്

text_fields
bookmark_border
ഫോർട്ട്കൊച്ചിക്ക് തിരിച്ചടി; ടൂറിസം ഗ്രീൻ മാർഷൽ പദ്ധതി പട്ടികയിൽനിന്ന് പുറത്ത്
cancel
camera_alt

ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ​തീ​രം

ഫോർട്ട്കൊച്ചി: സംസ്ഥാന സർക്കാറിന്റെ ബജറ്റ് പ്രഖ്യാപന പദ്ധതിയിൽനിന്ന് ടൂറിസം വകുപ്പ് ഫോർട്ട്കൊച്ചി തീരം ഒഴിവാക്കിയതായി ആക്ഷേപം. മുഖ്യമന്ത്രി പ്രഖ്യാപിച്ച ടുറിസം ഗ്രീൻ മാർഷൽ പദ്ധതിയിൽനിന്നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചിയെ വെട്ടിയത്. ടൂറിസം കേന്ദ്രങ്ങളെ ശുചിത്വവും സൗഹൃദവും അപകടരഹിതവും സുരക്ഷിതവുമാക്കുന്ന പദ്ധതിയാണിത്. നിലവിലെ ശുചീകരണത്തൊഴിലാളികൾക്കൊപ്പം ബന്ധപ്പെട്ട മേഖലകളിൽനിന്നുള്ള പരിശീലനം നേടിയ 160ഓളം മാർഷലുകളെ വിന്യസിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.

ഗ്രീൻ മാർഷൽ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനത്തിൽ നിലവിലെ മൂന്നാർ, ആലപ്പുഴ, കോവളം, വയനാട് എന്നിവയ്ക്കൊപ്പം ഫോർട്ട്കൊച്ചിയും ഉണ്ടായിരുന്നു. എന്നാൽ, ടൂറിസം വകുപ്പ് ജില്ല ടൂറിസം കേന്ദ്രങ്ങളിലേക്ക് അയച്ച പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ട പട്ടികയിൽ ഫോർട്ട്കൊച്ചി ഇല്ലാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഫോർട്ട്കൊച്ചിക്ക് പ്രത്യേക പദ്ധതിയൊരുക്കുമെന്നാണ് അധികൃതരുടെ ന്യായീകരണം. സഞ്ചാരികൾക്ക് പ്രാദേശിക വിവരം പങ്കിടൽ, അടിയന്തര സഹായമെത്തിക്കൽ, ഹോംസ്റ്റേ പരിചരണം, പരിസ്ഥിതി സൗഹൃദം, ഉത്തരവാദിത്ത ടൂറിസം, കരകൗശല മേഖല പരിപോഷണം തുടങ്ങിയ ബഹുമുഖ പ്രവർത്തനമാണ് ഗ്രീൻ മാർഷൽ പദ്ധതിയുടെ ലക്ഷ്യം. അറബിക്കടലിന്റെ റാണിയായി വിശേഷിപ്പിക്കുന്ന കൊച്ചിയുടെ കടൽ തീരത്തെ ശുചിത്വ പ്രാധാന്യ പദ്ധതിയിൽനിന്ന് അവഗണിച്ചത് ആശങ്കയുളവാക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort kochiKerala Tourismtourism department
News Summary - ഫോർട്ട്കൊച്ചിക്ക് തിരിച്ചടി; ടൂറിസം ഗ്രീൻ മാർഷൽ പദ്ധതി പട്ടികയിൽനിന്ന് പുറത്ത്
Next Story