Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightസഞ്ചാരികൾക്കായി 'ബ്ലൂ...

സഞ്ചാരികൾക്കായി 'ബ്ലൂ യോണ്ടർ ' തെരഞ്ഞെടുത്ത് കൊണ്ടെ നാസ്റ്റ് ട്രാവലർ

text_fields
bookmark_border
the blue yonder
cancel

കൊച്ചി: ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കായി ഇന്ത്യയിൽ നിന്നുള്ള ഉത്തരവാദിത്ത ട്രാവൽ സംരംഭം, ബ്ലൂ യോണ്ടറിനെ തെരഞ്ഞെടുത്ത് കൊണ്ടെ നാസ്റ്റ് ട്രാവലർ. 2024-ലെ യാത്രാനുഭവങ്ങൾ സമ്പന്നമാക്കാൻ ഏഷ്യയിൽ നിന്നുള്ള മികച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് ബ്ലൂ യോണ്ടറിനെ മാത്രം ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുത്തത്.

വരും വർഷത്തിൽ വിനോദസഞ്ചാരികൾ സന്ദർശിച്ചിരിക്കേണ്ട ഏഷ്യയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്രമായ പട്ടികയാണ് കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെത്. പട്ടികയിൽ സൂചിപ്പിച്ച ലക്ഷ്യസ്ഥാനങ്ങൾ വിനോദസഞ്ചാരികൾ ക്ക് വൈവിധ്യമാർന്ന പല അവസരങ്ങളും നൽകുന്നവയാണ്. സാംസ്കാരിക പരിപാടികൾ, സുസ്ഥിര സംരംഭങ്ങൾ, പ്രകൃതി ഭംഗി, ചരിത്രപരമായ പ്രാധാന്യം, അടിസ്ഥാന സൗകര്യങ്ങളിലെ ആധുനിക മുന്നേറ്റങ്ങളും പരിവർത്തനങ്ങളും വരെ അതിലുണ്ട്.

സഞ്ചാരികൾക്ക് ആഴത്തിലുള്ള സഞ്ചാര അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏഷ്യയിലെ വിവിധ സ്ഥലങ്ങളിൽ, ഇന്ത്യയിൽ നിന്നും കൊച്ചിയെ മാത്രമാണ് തെരഞ്ഞെടുത്തത്. സുസ്ഥിര പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദമായി നിലകൊള്ളുന്ന ഇടങ്ങൾ തുടങ്ങിയവ സഞ്ചാരികൾക്ക് നൽകാൻ കൊച്ചിക്ക് സാധിക്കുന്നു.

ആഴത്തിലുള്ള യാത്ര അനുഭവങ്ങൾക്കായി ബ്ലൂ യോണ്ടറിനെയും ഈ പട്ടിക പരിചയപ്പെടുത്തുന്നു. കൂടാതെ ബ്ലൂ യോണ്ടർ ഒരുക്കുന്ന അനുഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസം എന്ന സങ്കല്പം ആദ്യമായി കേരളത്തിന് പരിചയപ്പെടുത്തിയ ബ്ലൂ യോണ്ടർ വൈവിധ്യമേറിയ യാത്ര അനുഭവങ്ങളിലൂടെയാണ് ഒരു നാടിനെ പരിചയപ്പെടുത്തുന്നത്.കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ ചീന വലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്ലൂ യോണ്ടർ ഏഴിക്കരയിൽ ഒരു ഡൈനിംഗ് അനുഭവം ഒരുക്കിയിട്ടുണ്ട്-ചീനവലയിൽ ഇരുന്ന് മീൻ വിഭവങ്ങൾ രുചിക്കാം.

ആഗോള ഉത്തരവാദിത്ത മേഖലയിലെ വിവിധ സംരംഭങ്ങളുടെ ഉപജ്ഞാതാവും , 2018 മഹാ പ്രളയകാലത്ത് മലയാളികളുടെ അതിജീവനത്തിന്റെ പ്രചോദനമായി മാറിയ ചേക്കുട്ടി പാവകളുടെ ഉപജ്ഞാതാവുമായ ഗോപിനാഥ് പാറയിലാണ് ഏഴിക്കരയിലെ ചീനവലയിലുള്ള ഡൈനിംഗിന്റെ പുറകിൽ. കാലാവസ്ഥ വ്യതിയാനങ്ങളെ ക്രിയാത്മകമായി അതിജീവിക്കാൻ പറ്റുന്ന സംരംഭങ്ങളിലെ ഒരു കണ്ണിയാണ് "നിലാവല".

ആവാസ വ്യവസ്ഥകൾ അടുത്തറിയാനും, സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കാനുമായി തയ്യാറാക്കിയ കണ്ടൽ കാടുകളിലൂടെ ഉള്ള യാത്രകൾ, കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാൻ ഉതകുന്ന പൊക്കാളി കൃഷിയിടങ്ങളിലൂടെയുള്ള യാത്രകൾക്കൊപ്പം, രണ്ടാഴ്ചയോളം നീളുന്ന നിളാ നദിയുടെ തീരങ്ങളിലൂടെ ഉള്ള ബ്ലൂ യോണ്ടറിന്റെ യാത്രകളും, കൊണ്ടെ നാസ്റ്റ് ഏഷ്യയിലെ കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"ഈ അംഗീകാരത്തിന് നന്ദി, കൊണ്ടെ നാസ്റ്റ് ട്രാവലർ പട്ടികയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കേരളത്തിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ സമ്പന്നതയെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ തന്നെ ഇനിയും സഞ്ചാരികളിലേക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" - ബ്ലൂ യോണ്ടർ സ്ഥാപകൻ ഗോപിനാഥ് പാറയിൽ പറഞ്ഞു.

ഉസ്ബെക്കിസ്ഥാനിലെ പുതിയ അതിവേഗ ട്രെയിനുകൾ വഴി സിൽക്ക് റോഡ് നഗരങ്ങളിലേക്കുള്ള പര്യവേഷണം - നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയിൽ അധികം അറിയപ്പെടാത്ത നടപ്പാതകൾ, ദേശീയ സാംസ്കാരികോത്സവങ്ങൾ - ജപ്പാനിലെ കോബെ, ഡിസൈൻ രംഗത്തും സൃഷ്ടിപരമായ പുതിയ ഇടങ്ങൾക്കും നൽകുന്ന പ്രാധാന്യം - ബാങ്കോക്കിലെ ചൈന ടൗൺ പാചക നവോത്ഥാനം സൃഷ്ടിക്കുന്നതിലും - യുഎഇയിലെ റാസൽഖൈമയിൽ സാഹസിക വിനോദങ്ങൾക്കും മറ്റും നൽകുന്ന പ്രാധാന്യം, തുടങ്ങി ഏഷ്യയിലെ 11 രാജ്യങ്ങളിലെ നിരവധി ആകർഷണീയ ഘടകങ്ങൾ പട്ടികയിൽ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം, ട്രാവൽ മീഡിയയാണ് കൊണ്ടെ നാസ്റ്റ് ട്രാവലർ.

Show Full Article
TAGS:the blue yonderNast Traveler
Next Story