Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅടച്ചിട്ടത്​ അഞ്ച്​...

അടച്ചിട്ടത്​ അഞ്ച്​ വർഷം; ഒടുവിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി പാരിസിലെ മ്യൂസിയം

text_fields
bookmark_border
അടച്ചിട്ടത്​ അഞ്ച്​ വർഷം; ഒടുവിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി പാരിസിലെ മ്യൂസിയം
cancel

പാരിസിലെ

പാരിസ്​: ഏതൊരു സഞ്ചാരിയുടേയും സ്വപ്​ന നഗരമാണ്​ ​ ഫ്രാഞ്ച്​ തലസ്ഥാന നഗരിയായ പാരിസ്​. അവിടുത്തെ പ്രശസ്​തമായ മ്യൂസിയമാണ്​ മ്യൂസി കാര്‍ണാവാലെറ്റ് മ്യൂസിയം. 1888ൽ പണിത ഇൗ മ്യൂസിയം കഴിഞ്ഞ അഞ്ച്​ വർഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, നീണ്ട കാത്തിരിപ്പിനൊടുവിൽ മ്യൂസിയം മെയ്​ 29 മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ്​ അധികൃതർ. നവീകരണ പ്രവർത്തനങ്ങൾക്ക്​ വേണ്ടിയായിരുന്നു മ്യൂസിയം ദീർഘ കാലത്തേക്ക്​ അടച്ചിട്ടത്​.

പാരിസ്​​ നഗരത്തി​െൻറ ചരിത്രം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിയം ഏകദേശം 480 കോടി രൂപ മുടക്കിയാണ്​ അഞ്ച്​ വർഷം കൊണ്ട്​ നവീകരിച്ചിരിക്കുന്നത്​. രണ്ട്​ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന മ്യൂസി കാര്‍ണാവാലെറ്റ്​ മ്യൂസിയത്തിൽ മിസോലിത്തിക്ക് കാലഘട്ടം മുതല്‍ നവോത്ഥാന കാലഘട്ടം വരെയുള്ള പല ശേഖരങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്​.


കോവിഡ്​ മൂന്നാം തരംഗത്തി​െൻറ ഭീതിയെ തുടർന്ന്​ മാർച്ച്​ 18ന്​ പാരിസിൽ ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഒരുമാസം നീണ്ട കർശന നിയന്ത്രണങ്ങൾക്ക്​ ശേഷം നഗരത്തിലേക്ക്​ വിദേശ സഞ്ചാരികൾ വന്നുതുടങ്ങിയിട്ടുണ്ട്​. മ്യൂസിയം സന്ദർശിക്കുന്ന സഞ്ചാരികള്‍ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paristravel newsParis museum
News Summary - Famous Paris museum reopening after five years of remaining closed
Next Story