ലാൽബാഗിൽ പ്രവേശന, പാർക്കിങ് ഫീസ് ഉയർത്തി
text_fieldsബംഗളൂരു: ബംഗളൂരുവിലെ പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ പ്രവേശന, പാർക്കിങ് ഫീസ് ഉയർത്തി. ചൊവ്വാഴ്ച മുതലാണ് ഉദ്യാനത്തിൽ കയറുന്നതിനും പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിനുമുള്ള നിരക്ക് ഹോർട്ടികൾചർ വകുപ്പ് ഉയർത്തിയത്
. നിലവിൽ പാർക്കിൽ പ്രവേശിക്കുന്നതിനുള്ള 25 രൂപ 30 രൂപയായാണ് ഉയർത്തിയത്. വാഹനങ്ങളുടെ പാര്ക്കിങ് നിരക്കും ഉയർത്തിയിട്ടുണ്ട്. 25 രൂപയില്നിന്ന് 30 രൂപയായും കാറുകളുടെ പാര്ക്കിങ് നിരക്ക് 35 രൂപയായും വര്ധിപ്പിച്ചിട്ടുണ്ട്.
ആദ്യത്തെ മൂന്നു മണിക്കൂറിനുശേഷം ഒാരോ മണിക്കൂറിനും അഞ്ചുരൂപ വീതം അധികം നല്കണം. ആറു വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റിന് പത്തു രൂപയും 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 30 രൂപയും നൽകണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

