Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെ​റു​ച​ക്കി ചോ​ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക്; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ നി​രാ​ശ​യി​ൽ

text_fields
bookmark_border
ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ
ചെ​റു​ച​ക്കി ചോ​ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക്; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ നി​രാ​ശ​യി​ൽ
cancel

എ​രു​മ​പ്പെ​ട്ടി: വ​ന​ത്തി​നു​ള്ളി​ൽ പാ​റ​ക്കെ​ട്ടു​ക​ൾ ത​ഴു​കി​യൊ​ഴു​കു​ന്ന ചെ​റു​ച​ക്കി ചോ​ല​യും വ​ന​ഭം​ഗി​യും ആ​സ്വ​ദി​ക്കാ​നാ​കാ​തെ പ്ര​കൃ​തി​സ്നേ​ഹി​ക​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ന്നു. എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ചി​റ്റ​ണ്ട പൂ​ങ്ങോ​ട് ക​ണ്ടം​ചി​റ വ​ന​ത്തി​നു​ള്ളി​ലെ കൊ​ച്ചു ജ​ലാ​ശ​യം ടൂ​റി​സം സാ​ധ്യ​ത​ക​ളി​ൽ ഏ​റെ മു​ന്നി​ലാ​ണെ​ങ്കി​ലും, വ​നം​വ​കു​പ്പി​ന്റെ ക​ർ​ശ​ന വി​ല​ക്ക് മൂ​ലം സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കു​ന്നി​ല്ല. നേ​ര​ത്തെ ചെ​ക്ക് ഡാ​മി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി കാ​ര​ണം യു​വാ​വ് മ​ര​ണ​പ്പെ​ടു​ക​യും വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഡാ​മി​ലെ ച​ളി നീ​ക്കു​ക​യും പ്ര​ദേ​ശ​ത്ത് വാ​ച്ച് ട​വ​റും വാ​ച്ച​ർ​മാ​രെ​യും നി​യോ​ഗി​ക്കു​ക​യും ചെ​യ്താ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി എ​ത്താ​ൻ സാ​ധി​ക്കു​ന്ന ഇ​ട​മാ​ണി​ത്.

​അ​ഞ്ചു​യൂ​ക്കാ​ലി, പാ​ർ​വ​തി​ക്ക​ല്ല്, ന​രി​മ​ട, ത​ട്ടു​മ​ട, കാ​ട്ടി​ലൂ​ടെ​യു​ള്ള ട്ര​ക്കി​ങ് തു​ട​ങ്ങി നി​ര​വ​ധി ആ​ക​ർ​ഷ​ണ​ങ്ങ​ളു​ള്ള ഇ​വി​ടെ വ​നം-​ടൂ​റി​സം വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് വ​ൻ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പു​തി​യ ചെ​ക്ക് ഡാം, ​തൂ​ക്കു​പാ​ലം, റോ​പ്പ് വേ, ​കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ഏ​റു​മാ​ട​ങ്ങ​ൾ, ഹ​ട്ടു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ആ​രം​ഭി​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മ​ട്ടാ​ണ്. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച ശു​ചി​മു​റി ബ്ലോ​ക്കു​ക​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ന​ട​പ്പാ​ത​ക​ളി​ൽ കു​റ​ച്ചു​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് ക​ട്ട​ക​ൾ വി​രി​ച്ച​ത്. നി​ർ​മി​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ ഓ​ണാ​വ​ധി​ക്കാ​ല​ത്ത് കു​ടും​ബ​സ​മേ​തം എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് പ്ര​വേ​ശ​ന​വി​ല​ക്ക് ബോ​ർ​ഡ് ക​ണ്ട് നി​രാ​ശ​രാ​യി മ​ട​ങ്ങി​യ​ത്. സ​ർ​ക്കാ​റി​ന്റെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചു​ണ്ടാ​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ന​ശി​ച്ചു​പോ​കാ​തെ, പ്ര​കൃ​തി​സൗ​ഹൃ​ദ​പ​ര​മാ​യി ചെ​റു​ച​ക്കി ചോ​ല എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ടൂ​റി​സം പ്രേ​മി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Entry fee to Cheruchakki Chola
Next Story