Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം: ഇനി ഓൺലൈനിലും ടിക്കറ്റെടുക്കാം

text_fields
bookmark_border
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം: ഇനി ഓൺലൈനിലും ടിക്കറ്റെടുക്കാം
cancel

വൈത്തിരി: വയനാട് ലക്കിടിയിലെ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം കാണാനെത്തുന്നവർക്ക് ഇനി ഓൺലൈനിലും പ്രവേശന ടിക്കറ്റെടുക്കാം. എൻട്രി ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് ഫെബ്രുവരി 20 മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും.

ആദ്യഘട്ടത്തിൽ 1500 ടിക്കറ്റുകൾ മാത്രമായിരിക്കും പ്രതിദിനം ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം. ഫെബ്രുവരി 21 മുതലുള്ള ടിക്കറ്റുകൾ സന്ദർശകർക്ക് ബുക്ക് ചെയ്യാവുന്നതാണ്. 500 ടിക്കറ്റുകൾ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടർ മുഖേന സന്ദർശകർക്ക് ഓഫ്‌ലൈൻ ആയും ലഭ്യമാകുന്നതാണ്.

നിലവിൽ പ്രതിദിനം 2000 ആളുകളെ മാത്രമാണ് കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ഈ നിയന്ത്രണം തുടരുംമ. ബുക്കിങ് വെബ്സൈറ്റ് സംബന്ധിച്ച വിശദ വിവരങ്ങൾ തുടർദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - En Uru Tribal Village: Tickets now be purchased online
Next Story