Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightനീലഗിരിയിലേക്ക്...

നീലഗിരിയിലേക്ക് ഇ-പാസ്​ നിർബന്ധം; ടൂറിസ്റ്റുകൾക്ക്​ പ്രവേശനമില്ല, വാഹനപരി​ശോധന കർശനം

text_fields
bookmark_border
nilgiri
cancel
camera_alt

നാടുകാണിയിലെ വാഹനപരിശോധന

ഗൂഡല്ലൂർ: തമിഴ്​നാട്ടിൽ ലോക്ഡൗൺ ഇളവുകൾ ​പ്രഖ്യാപിച്ചെങ്കിലും നാടുകാണി ചെക്ക്പോസ്റ്റിൽ വാഹനപരിശോധന കർശനമാക്കി. മറ്റു ജില്ലകളിലേതിന്​ വ്യത്യസ്​തമായി കേരളത്തിൽനിന്നും കർണാടകയിൽനിന്നും നീലഗിരിയിലേക്ക്​ വരാൻ കടുത്ത നിബന്ധനകളാണുള്ളത്​.

ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട്​ വാക്​സിനും എടുത്തതിന്‍റെ സർട്ടിഫിക്കറ്റ്​ എന്നിവയുള്ളവർക്ക്​ ഇ-പാസും നിർബന്ധമാണ്​. രേഖകൾ പരിശോധിച്ചാണ് നാടുകാണിയിൽ പൊലീസ് നീലഗിരിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്. യാത്ര ഉദ്ദേശത്തിന്​ വ്യക്തമായ തെളിവുകൾ ഇല്ലാത്തവരെ പാസുണ്ടങ്കിലും തിരിച്ചയക്കുന്നുണ്ട്​.

തമിഴ്നാട്ടിൽ ജൂലൈ 12 വരെ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്​. മറ്റു ജില്ലകളിലേക്ക്​ കടക്കാൻ ഇ-പാസ്​ നിർബന്ധമില്ല. ടൂറിസ്റ്റുകൾക്കും യാത്ര സാധ്യമാണ്​. എന്നാൽ, നീലഗിരിയിൽ ടൂറിസ്റ്റുകൾക്കുള്ള വിലക്ക്​ തുടരുകയാണ്.

ബന്ധുക്കളെ കാണാനും മറ്റു അടിയന്തര യാത്രക്കുമാണ് നീലഗിരിയിലേക്ക്​ ഇപ്പോൾ പ്രവേശനം അനുവദിക്കുന്നത്. ഇതിന്​ മേൽപറഞ്ഞ രേഖകൾ അത്യാവശ്യമാണ്. ടൂറിസ്റ്റുകളുടെ കച്ചവടം മാത്രം ആശ്രയിച്ച് വ്യാപാരം നടക്കുന്ന താഴെ നാടുകാണി, അണ്ണാനഗർ ഭാഗങ്ങളിൽ മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. ഇവ തുറന്നാൽ തന്നെ വാടകയും ജീവനക്കാർക്കുള്ള കൂലിപോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് കച്ചവടക്കാർ പറയുന്നു.

കേ​ര​ളം, ക​ർ​ണാ​ട​ക എന്നിവിടങ്ങളിൽ​നി​ന്ന് നീ​ല​ഗി​രി​യി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ഇ-​പാ​സ്​ നി​ർ​ബ​ന്ധ​മാണെന്ന് ജി​ല്ല ക​ല​ക്ട​ർ ജെ. ​ഇ​ന്ന​സെൻറ് ദി​വ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സം​സ്​​ഥാ​ന​ത്തി​ന​ക​ത്ത് യാ​ത്ര​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഇ-​പാ​സ്​ ഇ-​ര​ജി​സ്​​ട്രേ​ഷ​ൻ ​മാ​ത്ര​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഊട്ടിയടക്കമുള്ള ജി​ല്ല​യി​ലെ ടൂ​റി​സ്​​റ്റു കേ​ന്ദ്ര​ങ്ങ​ളൊ​ന്നും തു​റ​ന്നി​ട്ടി​ല്ല​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduooty
News Summary - E-pass mandatory for Nilgiris; No entry for tourists, vehicle inspection is strict
Next Story