ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ‘തരികിട’; ഹരജിയിൽ നോട്ടീസയച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഓൺലൈൻ വഴി റെയിൽവേ ടിക്കറ്റ് എടുക്കുമ്പോൾ പണം നഷ്ടപ്പെടുകയും ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള സാങ്കേതിക തകരാറുകളെക്കുറിച്ച് അന്വേഷിക്കാനും ഓൺലൈൻ റിസർവേഷൻ സംവിധാനം സ്വതന്ത്രമായ ഓഡിറ്റിങ്ങിന് വിധേയമാക്കാനും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും ഐ.ആർ.സി.ടി.സിയോടും വിശദീകരണം തേടി.
ഐ.ആർ.സി.ടി.സി, റെയിൽവൺ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഉത്തം കുമാർ നൽകിയ ഹരജിയിൽ ഒരാഴ്ചക്കകം വിശദീകരണം നൽകണം. ഐ.ആർ.സി.ടി.സി ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോഗിൻ തടസ്സങ്ങൾ, പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ, ബുക്കിങ് സെഷൻ തടസ്സപ്പെടൽ തുടങ്ങി നിരന്തരം അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി.
റെയിൽവേയുടെ സെർവർ ശേഷി, നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ, പേയ്മെന്റ് ഗേറ്റ്വേകൾ, ആർ.എ.സി സീറ്റ് അനുവദിക്കുന്ന രീതി, വെയ്റ്റ്ലിസ്റ്റ് അനുവദിക്കുന്ന രീതി, റീഫണ്ട് നടപടികൾ, പ്രത്യേക ക്വോട്ടകൾ എന്നിവയുടെ സുതാര്യതയും പ്രവർത്തനക്ഷമതയും പരിശോധിക്കാൻ വിദഗ്ധരുടെ നേതൃത്വത്തിൽ കൃത്യമായ സമയപരിധിക്കുള്ളിൽ ഓഡിറ്റിങ് നടത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

