സഞ്ചാരികൾക്ക് കൗതുകക്കാഴ്ച; ആലിനുമുകളിൽ പന കായ്ച്ചു
text_fieldsഫോർട്ട്കൊച്ചി: കൊച്ചി കാണാനെത്തുന്ന സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തെ മുത്തശ്ശി ആൽമരത്തിനു മുകളിൽ വളർന്ന് പുഷ്പിച്ചുനിൽക്കുന്ന പനമരം.
വൻ ആൽമരത്തിന്റെ ഏതാണ്ട് മുകളിൽ 10 മീറ്റർ ഉയരത്തിൽനിന്നാണ് പന വളർന്നിരിക്കുന്നത്. ഏതാണ്ട് അത്രതന്നെ പൊക്കത്തിൽ ആലിന്റെ മധ്യഭാഗത്തായിട്ടാണ് പന വളർന്നിരിക്കുന്നത്. അടുത്ത ദിവസം പന കായ്ക്കുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അരയാൽ പോർച്ചുഗീസ് കാലത്ത് വെച്ചുപിടിപ്പിച്ചതാണെന്നാണ് പഴമക്കാർ പറയുന്നത്. അന്ന് മൈതാനത്തോട് ചേർന്ന് പോർച്ചുഗീസുകാരുടെ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നതായും പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

