സഞ്ചാരികളെ മാടിവിളിച്ച് ചുനയമാക്കല്‍ വെള്ളച്ചാട്ടം
text_fieldsചുനയമാക്കല്‍ വെള്ളച്ചാട്ടം
അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പാറക്കെട്ടുകള്‍ക്കിടയിലേക്ക് പരന്നൊഴുകി വീഴുന്ന വെള്ളച്ചാട്ടത്തിന് വാക്കുകള്‍ക്ക് അതീതമായ ഭംഗിയുണ്ട്. വെള്ളച്ചാട്ടത്തിെൻറ ആകര്‍ഷണീയത കേട്ടറിഞ്ഞ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നുണ്ട്.
വെള്ളത്തൂവലില്‍ നിന്നും കുഞ്ചിത്തണ്ണിയില്‍ നിന്നും ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിലേക്കെത്താം. ജീപ്പിലുള്ള യാത്രയാണ് അഭികാമ്യം. വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്തി മനസ്സ് നിറഞ്ഞാണ് സഞ്ചാരികളുടെ മടക്കം. ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും വെള്ളച്ചാട്ടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം സമീപവാസികള്‍ മുമ്പോട്ടുെവക്കുന്നുണ്ട്.
വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളും ചെറുമരങ്ങളുമൊക്കെ കാഴ്ചക്ക് കൂടുതല്‍ ഭംഗി നല്‍കുന്നതാണ്.

