Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightപുലര്‍കാല...

പുലര്‍കാല ദൃശ്യവിസ്മയമൊരുക്കി മുണ്ടന്മല

text_fields
bookmark_border
പുലര്‍കാല ദൃശ്യവിസ്മയമൊരുക്കി മുണ്ടന്മല
cancel

തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ മുണ്ടന്മലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്.

ഇതി​െൻറ ഭാഗമായി മുണ്ടന്മലയില്‍നിന്നുള്ള ദൂരക്കാഴ്ച ആസ്വദിക്കുന്നതിനായി തയാറാക്കിയ പവിലിയ​െൻറ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.

പി.ജെ. ജോസഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സിനോജ് എരിച്ചിരിക്കാട്ട്, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വല്‍സ ജോണ്‍, ലീലാമ്മ ജോസ്, ജിമ്മി മറ്റത്തിപ്പാറ, ഷീന ഹരിദാസ്, ഷൈനി ഷാജി, ബേബി ടോം, കെ.വി. ജോസ്, സന്തോഷ്, ജിജോ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് പവിലിയ​െൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ദൂരക്കാഴ്ചകളും ആകാശ വിസ്മയങ്ങളും അടുത്തുകാണുന്നതിനായി ബൈനോക്കുലറും സ്ഥാപിച്ചിട്ടുണ്ട്. തൊടുപുഴ-വഴിത്തല റൂട്ടില്‍ വാഴപ്പള്ളിയില്‍നിന്ന​്​ 1.7 കിലോമീറ്റര്‍ യാത്രചെയ്താല്‍ മണക്കാട് പഞ്ചായത്തിലുള്‍പ്പെടുന്ന മുണ്ടന്‍ മലയിലെത്താം.

തൊടുപുഴയില്‍നിന്ന്​ ഏഴുകിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. കാഴ്ചകള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസേന നെടിയശാലക്ക് സമീപമുള്ള മുണ്ടന്മലയിലേക്ക് എത്തുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മണിയന്ത്രം മലവരെ നീളുന്ന ദൂരക്കാഴ്ചയാണ് മുണ്ടന്മലയില്‍നിന്ന് ലഭിക്കുക.

മഞ്ഞ്​ മാറുന്നതോടെ കിലോമീറ്ററുകളോളം ദൂരത്തില്‍ പച്ചപ്പും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismmundanmala
Next Story