സുരക്ഷിതമാക്കാം, മലനിരകളുടെ ആസ്വാദനം
text_fieldsറാസല്‍ഖൈമ ജെയ്സ് മലനിരയില്‍ നിന്നുള്ള ദൃശ്യം
സുഖകരമായ കാലാവസ്ഥയില്‍ യു.എ.ഇയിലെ മല നിരകളിലും താഴ്വാരങ്ങളിലുമെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. തദ്ദേശീയരും വിദേശികളുമായ സന്ദര്‍ശകരിലധികവും റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മലനിരകൾ ആസ്വദിക്കാനെത്തുന്നത്. അല്‍ഐനിലെ ജബല്‍ ഹഫീത്തിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നിരവധിപേര്‍ അവധി ദിന തലേന്ന് റാക് ജയ്സ് മലനിരയില്‍ രാപ്പാര്‍ത്താണ് മലയിറങ്ങുന്നത്.
സാധാധരണ സന്ദര്‍ശകരില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്ന കാഴ്ച്ചകള്‍ സമ്മാനിക്കുന്നതാണ് പര്‍വ്വതനിരകളില്‍ സാഹസിക സഞ്ചാരികള്‍ നടത്തുന്ന ട്രക്കിങ്ങ്.വിനോദ കേന്ദ്രങ്ങളിലത്തെുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഓര്‍മപ്പെടുത്തി അധികൃതരും രംഗത്തുണ്ട്. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരായ മുന്നറിയിപ്പുകള്‍ക്കൊപ്പം യാത്രകളില്‍ സുരക്ഷാ സാമഗ്രികള്‍ കരുതണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കുന്നു. താഴ്വാരങ്ങളിലും മരുഭൂമികളിലും എത്തുന്നവര്‍ വഴിയറിയാതെ കുടുങ്ങുന്നതും മലനിരകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങളും തിരക്കൊഴിഞ്ഞ വേളകളിലും പതിവ് വാര്‍ത്തകളാണ്.
ഇങ്ങനെ കുടുങ്ങുന്നവരെയും പരിക്കേല്‍ക്കുന്നവരെയും പലപ്പോഴും ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാ ദൗത്യത്തിലൂടെയാണ് അധികൃതര്‍ രക്ഷപ്പെടുത്തുന്നത്. പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് സമയങ്ങളില്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷാ നടപടികളില്‍ പ്രധാനം.യാത്രകള്‍ സംഘം ചേര്‍ന്നാവുക, ദുര്‍ഘട പാതകളും താഴ്വാരങ്ങളും ഒഴിവാക്കുക, യാത്രയില്‍ ആവശ്യമായ മരുന്നുകള്‍ക്കൊപ്പം ഭക്ഷണവും വെള്ളവും കരുതുക, ആവശ്യമായ ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ കഴിയുന്നയാളെ യാത്രാ സംഘത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതോടെ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

