Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഖ​ത്ത​ർ ടൂ​റി​സം...

ഖ​ത്ത​ർ ടൂ​റി​സം അം​ബാ​സ​ഡ​റാ​യി ബ​ർ​ഷിം

text_fields
bookmark_border
mutaz barshim
cancel
camera_alt

മു​അ​ത​സ് ബ​ർ​ഷിം ഖ​ത്ത​ർ ദേ​ശീ​യ പ​താ​ക​യു​മാ​യി

ദോ​ഹ: ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി ഖ​ത്ത​റി​ന്റെ ഒ​ളി​മ്പി​ക്സ് ലോ​ക​ചാ​മ്പ്യ​നാ​യ മു​അ​ത​സ് ബ​ർ​ഷിം ഇ​നി ഖ​ത്ത​ർ ടൂ​റി​സം ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ. അ​ഞ്ച് ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ഹൈ​ജം​പ് മെ​ഡ​ൽ നേ​ടി ലോ​ക റെ​ക്കോ​ഡി​ന് അ​വ​കാ​ശി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബ​ർ​ഷി​മി​നെ രാ​ജ്യ​​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ന​യി​ക്കു​ന്ന ഖ​ത്ത​ർ ടൂ​റി​സം ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച​ത്.

ഖ​ത്ത​ർ ടൂ​റി​സം മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് പ്ലാ​നി​ങ് മേ​ധാ​വി ശൈ​ഖ ഹെ​സ ആ​ൽ​ഥാ​നി​യാ​ണ് ബ​ർ​ഷി​മി​നെ അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​ത്‍ല​റ്റി​ക്സ് ഏ​റ്റ​വും വ​ലി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​നാ​യി മാ​റി​യ ബ​ർ​ഷി​മി​ന്റെ സാ​ന്നി​ധ്യം ലോ​ക ടൂ​റി​സ​ത്തി​ൽ നാ​യ​ക​പ​ദ​വി​യി​ലേ​ക്ക് ഉ​യ​രാ​ൻ ശ്ര​മി​ക്കു​ന്ന ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന് നേ​ട്ട​മാ​യി മാ​റും.

ലോ​ക​​ത്തോ​ളം ഉ​യ​രെ പ​റ​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ മോ​ഹ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് മു​അ​ത​സ് ബ​ർ​ഷി​മി​ന്റെ അ​ത്‍ല​റ്റി​ക്സി​ലെ ക​രി​യ​ർ നേ​ട്ട​ങ്ങ​ളെ​ന്ന് ശൈ​ഖ ഹെ​സ്സ ആ​ൽ​ഥാ​നി പ​റ​ഞ്ഞു. വി​ജ​യ​ങ്ങ​ളും സ​മ​ർ​പ്പ​ണ​വും പോ​രാ​ട്ട​വീ​ര്യ​വും​കൊ​ണ്ട് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​തി​ധ്വ​നി​ക്കു​ന്ന പേ​രാ​ണ് ബ​ർ​ഷിം. ഖ​ത്ത​റി​ന്റെ അ​തി​രു​ക​ളി​ല്ലാ​ത്ത സാ​ധ്യ​ത​ക​ളു​ടെ യ​ഥാ​ർ​ഥ ആ​ൾ​രൂ​പ​മാ​യ​തി​നാ​ൽ, ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും മി​ക​ച്ച പേ​രാ​ണ് ബ​ർ​ഷിം.

ഖ​ത്ത​ർ ടൂ​റി​സം ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്തി​ൽ ബ​ർ​ഷിം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ക​രി​യ​റി​ന്റെ ആ​ദ്യ​ദി​നം മു​ത​ൽ രാ​ജ്യം എ​നി​ക്ക് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ അ​തി​ന് പ്ര​ത്യു​പ​കാ​രം ന​ൽ​കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ഖ​ത്ത​ർ ടൂ​റി​സ​വു​മാ​യി ചേ​ർ​ന്ന് രാ​ജ്യ​ത്തി​ന്റെ പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും ലോ​ക​ത്തി​ന്റെ നെ​റു​കെ​യെ​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷം -ബ​ർ​ഷിം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarMutaz BarshimTourism ambassador
News Summary - Barshim as Qatar Tourism Ambassador
Next Story