Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകായൽ വിനോദസഞ്ചാരത്തിന്...

കായൽ വിനോദസഞ്ചാരത്തിന് സാധ്യത തുറന്ന്​ അരൂർ

text_fields
bookmark_border
കായൽ വിനോദസഞ്ചാരത്തിന് സാധ്യത തുറന്ന്​ അരൂർ
cancel
camera_alt

കാ​ക്ക​ത്തു​രു​ത്ത് കാ​യ​ൽ

അ​രൂ​ർ: കാ​യ​ൽ ടൂ​റി​സ​ത്തി​ന് അ​രൂ​ർ മേ​ഖ​ല​യി​ൽ അ​ന​ന്ത​സാ​ധ്യ​ത. ഗ്രാ​മീ​ണ​രെ ഭാ​ഗ​മാ​ക്കി​യു​ള്ള വി​നോ​ദ​സ​ഞ്ചാ​രം വി​ക​സി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി അ​രൂ​രി​ലെ കാ​യ​ൽ ടൂ​റി​സ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളും കാ​യ​ൽ​തീ​ര മേ​ഖ​ല​ക​ളി​ലാ​ണ്.

കാ​യ​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കു​ത്തി​യ​തോ​ട്ടി​ലെ ത​ഴു​പ്പു ഗ്രാ​മ​വും എ​ഴു​പു​ന്ന​യി​ലെ കാ​ക്ക​ത്തു​രു​ത്തും കാ​യ​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ ലോ​ക​പ്ര​സി​ദ്ധ​മാ​ണ്. കൊച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ധി​കം ദൂ​ര​ത്ത​ല്ലാ​തെ സ്ഥി​തി​ചെ​യ്യു​ന്ന അ​രൂ​ക്കു​റ്റി​യി​ൽ ഒ​രു​ക്കി​യ ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ ആ​ല​പ്പു​ഴ വ​രെ​യു​ള്ള കാ​യ​ൽ സ​ഞ്ചാ​ര​ത്തി​ന് സ​ഹാ​യ​ക​മാ​കും.

പെ​രു​മ്പ​ളം കാ​യ​ൽ ദ്വീ​പ് കാ​യ​ൽ​ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. വേ​മ്പ​നാ​ട്ട്​ കാ​യ​ലും കൈ​ത​പ്പു​ഴ കാ​യ​ലും കു​റു​മ്പി​ക്കാ​യ​ലും മ​റ്റ​നേ​കം ചെ​റി​യ ജ​ലാ​ശ​യ​ങ്ങ​ളും അ​തി​രി​ടു​ന്ന നി​ര​വ​ധി ഗ്രാ​മ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം.

ഗ്രാ​മ​ഭം​ഗി​യും ഗ്രാ​മ​ജീ​വി​ത​ത്തി​െൻറ നേ​ർ​ക്കാ​ഴ്ച​ക​ളും നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും തൊ​ഴി​ലു​മൊ​ക്കെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ട്ടി​ക്കൊ​ടു​ക്കാ​ൻ ഗ്രാ​മീ​ണ​ർ​ക്ക് ക​ഴി​യും. മ​ത്സ്യ ഗ്രാ​മ​ങ്ങ​ളും ക​യ​ർ ഗ്രാ​മ​ങ്ങ​ളും ഗ്രാ​മീ​ണ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ചെ​റു​തോ​ടു​ക​ളും കാ​യ​ൽ തു​രു​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​ത്തി​ൽ താ​മ​സി​ക്കാ​ൻ ചെ​റു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കാ​ൻ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ന് ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aroorbackwater tourism
News Summary - Aroor opens up opportunities for backwater tourism
Next Story