Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവി​ന്റ​ർ...

വി​ന്റ​ർ മാ​ജി​കു’​മാ​യി അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല

text_fields
bookmark_border
Al Ain Zoo
cancel

അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘വി​ന്റ​ർ മാ​ജി​ക്’ എ​ന്ന പേ​രി​ൽ ഡി​സം​ബ​ർ 11 മു​ത​ൽ 22വ​രെ ശൈ​ത്യ​കാ​ല ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​വേ​ശ​ക​ര​വും അ​തു​ല്യ​വു​മാ​യ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന ഈ ​സീ​സ​ണി​ലെ ശൈ​ത്യ​കാ​ല ക്യാ​മ്പ്​ ര​ജി​സ്ട്രേ​ഷ​ൻ ഡി​സം​ബ​ർ 8 വ​രെ മൃ​ഗ​ശാ​ല സ്വീ​ക​രി​ക്കും. 6 മു​ത​ൽ 14 വ​രെ വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​ഴ്ച​ക​ളി​ൽ ദി​വ​സ​വും രാ​വി​ലെ 8 മു​ത​ൽ 12വ​രെ​യാ​ണ്​ പ​രി​പാ​ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ 11വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കൂ. മൃ​ഗ​സം​ര​ക്ഷ​ണം, ബ്രീ​ഡി​ങ്, മൃ​ഗ പ​രി​ച​ര​ണം എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ​രാ​യ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​ള്ള അ​വ​സ​ര​വും വ​ന്യ​ജീ​വി​ക​ളെ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കും.

ശൈ​ത്യ​കാ​ല അ​വ​ധി​ക്കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. ബൗ​ദ്ധി​ക​വും സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വും ശാ​രീ​രി​ക​വു​മാ​യ ക​ഴി​വു​ക​ൾ, പ്ര​കൃ​തി സം​ര​ക്ഷ​ണ​വും വ​ന്യ​ജീ​വി​യും എ​ന്ന വി​ഷ​യ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​വും വി​നോ​ദ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു സം​വേ​ദ​നാ​ത്മ​ക വി​ദ്യാ​ഭ്യാ​സ ഫോ​ർ​മാ​റ്റി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു നി​ര​യാ​ണ് ശൈ​ത്യ​കാ​ല ക്യാ​മ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സു​സ്ഥി​ര​താ ആ​ശ​യ​ങ്ങ​ൾ, ക​ല​ക​ൾ, ക​ര​കൗ​ശ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ആ​മു​ഖം, ലോ​ക​ത്തെ ഭൂ​ഖ​ണ്ഡ​ങ്ങ​ൾ ചു​റ്റി​പ്പ​റ്റി​യു​ള്ള ഒ​രു വെ​ർ​ച്വ​ൽ ടൂ​ർ എ​ന്നി​വ​ക്ക്​ പു​റ​മെ, ടീം ​ബി​ൽ​ഡി​ങി​ലൂ​ടെ കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളും ക്യാ​മ്പി​ൽ ഒ​രു​ക്കും. education@alainzoo.ae എ​ന്ന ഇ​മെ​യി​ൽ വ​ഴി​യോ 03-7992444 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ കു​ട്ടി​ക​ൾ​ക്ക് ശൈ​ത്യ​കാ​ല ക്യാ​മ്പി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsUAE NewsAl Ain ZooWinter magic
News Summary - Al Ain Zoo with Winter Magic
Next Story