Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
air india
cancel

എയർഇന്ത്യ കോഴിക്കോട് - മുംബൈ സർവിസ്​ വീണ്ടും ആരംഭിക്കുന്നു

text_fields
bookmark_border

കരിപ്പൂർ: രണ്ട്​ വർഷത്തിന്​ ശേഷം കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ എയർഇന്ത്യ മുംബൈ സർവിസ്​ പുനരാരംഭിക്കുന്നു. മാർച്ച്​ 27 മുതലാണ്​ ദിവസേന സർവവിസ് നടത്തുക.

കോവിഡിനെ തുടർന്ന്​ 2020 മാർച്ചിൽ നിർത്തലാക്കിയ സർവിസാണ്​ വീണ്ടും തുടങ്ങുന്നത്​. രാവിലെ 6.40ന്​ മുംബൈയിൽനിന്ന്​ പുറപ്പെടുന്ന വിമാനം 8.55ന്​ കരിപ്പൂരിലെത്തും. കരിപ്പൂരിൽനിന്ന്​ രാവിലെ 7.10ന്​ പുറപ്പെടുന്ന വിമാനം 8.55നാണ്​​ മുംബൈയിലെത്തുക.

നിലവിൽ മുംബൈ സെക്ടറിൽ ഇൻഡിഗോ പ്രതിദിന സർവിസ്​ നടത്തുന്നുണ്ട്​. എയർഇന്ത്യ വരുന്നതോടെ ദിവസവും രണ്ട്​ സർവിസ്​ ഉണ്ടാകും. എയർഇന്ത്യ ഡൽഹിയിലേക്ക്​ മാത്രമാണ്​ ഇ​പ്പോൾ ആഭ്യന്തര യാത്ര നടത്തുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Air India will resume Kozhikode-Mumbai service
Next Story