Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ഇന്ത്യ നമ്പർ വൺ; ഇൻഡിഗോയെ മറികടന്നു, ആഗോള റാങ്കിങ്ങിലും നേട്ടം

text_fields
bookmark_border
എയർ ഇന്ത്യ നമ്പർ വൺ; ഇൻഡിഗോയെ മറികടന്നു, ആഗോള റാങ്കിങ്ങിലും നേട്ടം
cancel

ന്യൂഡൽഹി: 2026-ലെ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈനായി 'എയർ ഇന്ത്യ'. ആഭ്യന്തര വിമാനക്കമ്പനിയായ 'ഇൻഡിഗോയെ' മറികടന്നാണ് 'എയർ ഇന്ത്യ' ഇത്തവണ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 'ആകാശ എയർ' മുമ്പത്തെപ്പോലെ മൂന്നാംസ്ഥാനം നിലനിർത്തി. 'എയർ ഇന്ത്യ എക്സ്പ്രസ്' നാലാം സ്ഥാനത്തും 'ശ്രീലങ്കൻ എയർലൈൻസ്' അഞ്ചാം സ്ഥാനത്തുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

കേവലം ഇന്ത്യയിലെ മികച്ച എയർലൈൻ എന്ന പദവി മാത്രമല്ല എയർ ഇന്ത്യ സ്വന്തമാക്കിയത്, മറിച്ച് ആഗോളതലത്തിൽ ഏറ്റവും മികച്ച ലോകത്തിലെ രണ്ടാമത്തെ എയർലൈൻ എന്ന വലിയ അംഗീകാരവും എയർ ഇന്ത്യക്ക് ലഭിച്ചു. അതേസമയം ഒന്നാംസ്ഥാനം നഷ്ടമായെങ്കിലും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയർലൈൻ, മികച്ച കാബിൻ ക്രൂ, ഏറ്റവും വൃത്തിയുള്ള എയർലൈൻ എന്നീ പ്രാദേശിക പുരസ്കാരങ്ങൾ ഇൻഡിഗോ നിലനിർത്തിയിട്ടുണ്ട്. ആഗോളതലത്തിലുള്ള വിമാന സർവീസുകളുടെ റാങ്കിങ് പരിശോധിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടത് 'സിംഗപ്പൂർ എയർലൈൻസ്' ആണ്. 1999-ൽ അവാർഡുകൾ ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് സിംഗപ്പൂർ എയർലൈൻസ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്നത്.

ഈ ആഗോള പട്ടികയിൽ 'ഖത്തർ എയർവേസ്' രണ്ടാം സ്ഥാനവും, ഹോങ്കോങ്ങിന്റെ 'കാഥേ പസിഫിക്' എയർവേസ് മൂന്നാം സ്ഥാനവും, ജപ്പാന്റെ 'എ.എൻ.എ ഓൾ നിപ്പോൺ എയർവേസ്' നാലാം സ്ഥാനവും നേടി. 'ടർക്കിഷ് എയർലൈൻസ് 'ആണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച മറ്റൊരു കമ്പനി.

വിമാനങ്ങൾക്കുള്ളിലെ വൃത്തി, വൈഫൈ സൗകര്യം, എയർപോർട്ട് സർവീസുകൾ, ലൗഞ്ചുകൾ, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയാണ് ലോകമെമ്പാടുമുള്ള 300-ലധികം എയർലൈനുകളിൽ നിന്ന് മികച്ചവയെ തിരഞ്ഞെടുത്തത്. എയർ ഇന്ത്യയുടെ സേവനങ്ങളിൽ അടുത്ത കാലത്തുണ്ടായ വലിയ മാറ്റങ്ങളാണ് ഇൻഡിഗോയെ മറികടന്ന് ഈ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സഹായിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Tops India Airlines
Next Story