Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ഇന്ത്യ ബിസിനസ് ക്ലാസ്സിൽ പുതിയ പരിഷ്കരണം; റെസ്റ്ററന്റ് ശൈലിയിലുള്ള ഡൈനിങ്ങ്

text_fields
bookmark_border
air india
cancel

ന്യൂഡൽഹി: ദീർഘദൂര അന്താരാഷ്ട്ര സർവീസുകളിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി റെസ്റ്ററന്റ് ശൈലിയിലുള്ള ഫൈൻ ഡൈനിങ് സംവിധാനം അവതരിപ്പിച്ച് എയർ ഇന്ത്യ. ഭക്ഷണം ട്രേയിൽ ഒരുമിച്ച് നൽകുന്ന പതിവ് രീതിക്കു പകരം, ഓരോ വിഭവവും പ്രത്യേകം പ്ലേറ്റുകളിൽ വിളമ്പുന്ന മൾട്ടി കോഴ്സ് ഡൈനിങ് അനുഭവമാണ് ഒരുക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ വ്യക്തിഗത പരിഗണനയും മെച്ചപ്പെട്ട ഭക്ഷണാനുഭവും നൽകാനാണ് എയർഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽനിന്ന് യു.കെയിലേക്കുള്ള സർവീസുകളിലാണ് പുതിയ സംവിധാനം ആദ്യം അവതരിപ്പിക്കുന്നത്. ലണ്ടൻ ഹീത്രൂ, ഗാറ്റ്‌വിക്, ബർമിങ്ങാം വിമാനത്താവളങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത സർവീസുകളിലും ഇത് ലഭ്യമാണ്. എയർബസ് എ350, ബോയിങ് 787-9, ബോയിങ് 777-300 വിമാനങ്ങളിലായി മറ്റ് അന്താരാഷ്ട്ര ദീർഘദൂര റൂട്ടുകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

പുതിയ സംവിധാനത്തിൽ വിശപ്പകറ്റാനുള്ള ലഖുഭക്ഷണങ്ങൾ, പ്രധാന ഭക്ഷണം, മധുരപലഹാരങ്ങൾ എന്നിവ ഓരോന്നായി പ്രത്യേകം പ്ലേറ്റുകളിൽ വിളമ്പും. ലിനൻ വിരിച്ച മേശകളും ഓരോ വിഭവത്തിനും അനുയോജ്യമായ പ്രത്യേക പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കും. യാത്രക്കാർക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് കൂടുതൽ സമയമെടുത്ത് ഭക്ഷണം ആസ്വദിക്കാനാകുന്ന രീതിയിലാണ് സേവനം ക്രമീകരിച്ചിരിക്കുന്നത്.

എയർ ഇന്ത്യയുടെ വിസ്റ്റ വെർവ് സേവനത്തിന്റെ ഭാഗമായി പ്രത്യേകം രൂപകൽപന ചെയ്ത പുതിയ പാത്രങ്ങളുടെ ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വീടുകളിൽ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഭക്ഷ്യസംഭരണ ഭരണികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട മാർത്തബാൻ ആകൃതിയിലുള്ള ക്രൂയറ്റ് സെറ്റാണ് പുതിയ പാത്ര ശേഖരത്തിലെ പ്രത്യേകത. ഇന്ത്യൻ പാചകപാരമ്പര്യവും ആധുനിക രൂപകൽപനയും സമന്വയിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. ഭക്ഷണസേവനത്തിലെ മാറ്റങ്ങൾക്കൊപ്പം മെനുവും പരിഷ്കരിച്ചിട്ടുണ്ട്. വൈനും, മെച്ചപ്പെടുത്തിയ ചായസേവനവും ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പ്രതീക്ഷിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Air India Introduces Fine Dining
Next Story