
കരിപ്പൂരിൽനിന്ന് സിംഗപ്പൂരിലേക്ക് എയർ ഇന്ത്യ പുതിയ സർവിസ് തുടങ്ങി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് തിരുച്ചിറപ്പള്ളി വഴി സിംഗപ്പൂരിലേക്ക് സർവിസ് ആരംഭിച്ചു. നവംബർ മാസത്തെ ഷെഡ്യൂളിലാണ് സർവിസ് ഉൾപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു കരിപ്പൂരിൽ നിന്നുള്ള ആദ്യ സർവിസ്. കോഴിക്കോട്-ട്രിച്ചി-സിംഗപ്പൂർ സർവിസ് വ്യാഴാഴ്ചകളിലാണ്. വൈകീട്ട് 7.15ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ച നാലിന് സിംഗപ്പൂരിലെത്തും.
സിംഗപ്പൂർ-ട്രിച്ചി-കോഴിക്കോട് സർവിസ് വെള്ളിയാഴ്ചകളിലാണ്. പുലർച്ച അഞ്ചിന് അവിടെ നിന്ന് പുറപ്പെടുന്ന വിമാനം 8.15ന് തിരിച്ച് കരിപ്പൂരിലെത്തും. കരിപ്പൂരിൽനിന്ന് സിംഗപ്പൂരിലേക്ക് നേരിട്ടുള്ള സർവിസ് ആരംഭിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
