Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരുവിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാം; എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവിസ് ആരംഭിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/air-india-express
cancel

മംഗളൂരു: വ്യാവസായിക -തുറമുഖ നഗരമായ യു.എ.ഇയിലെ റാസൽ ഖൈമയിലേക്ക് പുതിയ വിമാന സർവിസുമായി എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ ശൈത്യകാല ഷെഡ്യൂളിന്റെ രണ്ടാം ദിവസമാണ് പുതിയ സെക്ടർ അവതരിപ്പിച്ചതെന്ന് വിമാനത്താവള അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

തീരദേശ കർണാടക വിമാനത്താവളത്തിൽ നിന്നുള്ള ഏറ്റവും പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ഇതോടെ റാസൽ ഖൈമ മാറും. ആദ്യ ഔട്ട്ബൗണ്ട് വിമാനം IX 871 റാസൽ ഖൈമയിലേക്ക് 146 യാത്രക്കാരുമായി പുറപ്പെട്ടു. അനുബന്ധ ഇൻബൗണ്ട് വിമാനം IX 872 തിങ്കളാഴ്ച 36 യാത്രക്കാരുമായി മംഗളൂരുവിൽ എത്തി.

എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയുമാണ് സർവിസ് നടത്തുന്നത്. മംഗളൂരുവിൽ നിന്ന് രാവിലെ 9.30 നാണ് പുറപ്പെടൽ.

ശീതകാല ഷെഡ്യൂൾ പ്രകാരം മംഗളൂരുവിൽ നിന്ന് ആസൂത്രണം ചെയ്ത 58 അന്താരാഷ്ട്ര പ്രതിവാര വിമാന സർവിസുകളിൽ 38 എണ്ണം യു.എ.ഇയിലേക്കാണ്. അതിൽ 20 എണ്ണം ദുബൈയിലേക്കും 16 എണ്ണം അബൂദബിയിലേക്കും രണ്ട് എണ്ണം റാസൽ ഖൈമയിലേക്കുമാണ്.

ബാക്കിയുള്ള വിമാനങ്ങൾ മറ്റ് പ്രധാന മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

റാസൽ ഖൈമയിൽ നിന്ന് ഷാർജ, ദുബൈ എന്നിവിടങ്ങളിലേക്ക് റോഡ് മാർഗം ഏകദേശം ഒരു മണിക്കൂർ ​കൊണ്ട് എത്തിച്ചേരാനാകുമെന്നും യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പുതിയ സേവനം സൗകര്യപ്രദമാകുമെന്ന് വിമാനത്താവള അധികൃതർ അഭിപ്രായപ്പെട്ടു.

മലയാളികൾക്കും ഉപകാരപ്പെടുന്നതാണ് ഈ പുതിയ വിമാന സർവിസ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് യു.എ.ഇയിലേക്ക് പോകുന്നവർക്കും മംഗളൂരുവിൽ നിന്ന് റാസൽ ഖൈമയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പ്രയോജനപ്പെടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story