Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഗസ്ത്യാർകൂടം ട്രെക്കിങ്​: ഓൺലൈൻ ബുക്കിങ്​​ ബുധനാഴ്ച തുടങ്ങും
cancel

അഗസ്ത്യാർകൂടം ട്രെക്കിങ്​: ഓൺലൈൻ ബുക്കിങ്​​ ബുധനാഴ്ച തുടങ്ങും

text_fields
bookmark_border

തിരുവനന്തപുരം: അഗസ്ത്യാർകൂടം 2022 സീസൺ ​ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ്​ ജനുവരി 19ന്​ രാവിലെ 11 മുതൽ പുനരാരംഭിക്കും. ജനുവരി 20 മുതൽ ഫെബ്രുവരി 26 വരെയാണ്​ ട്രെക്കിങ്​. ദിവസവും 50 പേർക്കാണ്​ പ്രവേശനം.

ഓഫ്​ലൈൻ ബുക്കിങ്​ ഉണ്ടായിരിക്കില്ല. സന്ദർശകർ കർശനമായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്​.

വനംവകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തു നടക്കുന്ന ഏറ്റവും വലിയ മലകയറ്റമായ അഗസ്ത്യകൂടം തീർഥാടനം ജനുവരി 18ന്​ തുടങ്ങുമെന്നാണ്​ നേര​ത്തേ അറിയിച്ചിരുന്നത്​. ഇതിന്‍റെ ഭാഗമായി ജനുവരി 15ന്​ വൈകുന്നേരം നാല്​ മുതൽ ഓൺലൈനിൽ ടിക്കറ്റ് വിൽപ്പന തുടങ്ങുകയും ചെയ്തിരുന്നു. ഇവ നിമിഷനേരം കൊണ്ടാണ്​ വിറ്റുപോയത്​.

ഓൺലൈൻ ബുക്ക്​ ചെയ്ത 75 പേർക്കും ഓഫ്​ലൈനായി ബുക്ക്​ ചെയ്ത 25 പേർക്കുമാണ്​ പ്രവേശനം അനുവദിച്ചിരുന്നത്​. കോവിഡ്​ വ്യാപനം രൂക്ഷമായതോടെ പ്രവേശനം 50 ആക്കി ചുരുക്കി. ഇതോടെ നേരത്തെ ബുക്ക്​ ചെയ്തവരുടെ ടിക്കറ്റ്​ കാൻസൽ ആക്കുകയും ചെയ്തു. ഇവരുടെ പൈസ ഓൺലൈൻ വഴി തന്നെ തിരികെ നൽകി.

വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ https://serviceonline.gov.in/ സന്ദർശിച്ചാണ് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയയാം. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പു സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് 1580 രൂപയാണ് ടിക്കറ്റ് നിരക്ക്. പരമാവധി അഞ്ചു പേർക്ക് ബുക്കുചെയ്യാം. അതീവ ദുർഘട വനപ്രദേശങ്ങളിലൂടെയുള്ള യാത്രയായതിനാൽ ശാരീരികക്ഷമതയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.

14 വയസിനു താഴെയുള്ള കുട്ടികൾ അപേക്ഷിക്കേണ്ടതില്ല. ടിക്കറ്റ് പ്രിന്‍റ് ഔട്ട് പകർപ്പ് സഹിതം ഓരോ തിരിച്ചറിയൽ കാർഡും കോപ്പിയും ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിലും ഗൈഡിന്‍റെ സേവനം ലഭ്യമാണ്. സംരക്ഷിത വനമേഖല ആയതിനാൽ ട്രക്കിങ്ങിനിടയിൽ പ്ലാസ്റ്റിക്, മദ്യം, മറ്റു ലഹരിപദാർഥങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.

ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളിൽ ഇടത്താവളം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ മുൻകരുതലുകൾ സ്വീകരിച്ചായിരിക്കും പ്രവേശിപ്പിക്കുക.

ട്രെക്കിങ്ങിന് അനുമതി ലഭിക്കാൻ അപേക്ഷകന് ലൈഫ് ഇൻഷുറൻസ്/ ആക്സിഡന്റ് ഇൻഷുറൻസ് തുടങ്ങിയ ഏതെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകണം. ഇതി​ന്റെ വിശദാംശം അപേക്ഷയോടൊപ്പം സമർപ്പിക്കണം.

ട്രെക്കിങ് ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം.

സന്ദർശകരുടെ താമസം ഉൾപ്പെടെ സൗകര്യങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agasthyarkoodam Trekking: Online booking will start on Wednesday
Next Story