Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമൂന്നാറിൽ സ്ലീപിങ്​...

മൂന്നാറിൽ സ്ലീപിങ്​ ബസുകള്‍ക്ക്​ പിന്നാലെ ടെന്‍റ്​ ടൂറിസവുമായി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ksrtc munnar
cancel
camera_alt

 പഴയമൂന്നാര്‍ കെ.എസ്​.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം നിര്‍മ്മിക്കുന്ന ടെന്‍റുകള്‍

മൂന്നാര്‍: സ്ലീപിങ്​ ബസുകള്‍ ലാഭത്തിലായതോടെ ടെന്‍റ്​ ക്യാമ്പിങ്ങും ക്യാമ്പ് ഫയറും ആരംഭിക്കാനൊരുങ്ങി മൂന്നാര്‍ കെ.എസ്​.ആര്‍.ടി.സി അധിക്യതര്‍. ടൂറിസം വരുമാന മാര്‍ഗമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബര്‍ 14 ന്​ ആരംഭിച്ച 'സ്ലീപിങ്​ ബസ്'​ വന്‍ വിജയമായതോടെയാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ അന്തിയുറങ്ങുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്ലീപിങ് ബസ് പദ്ധതി ആവിഷ്‌കരിച്ചത്​. ഇപ്പോൾ പഴയമൂന്നാര്‍ ഡിപ്പോയ്ക്ക് സമീപത്തുള്ള യൂക്കാലി തോട്ടത്തില്‍ രണ്ട് ടെന്‍റുകളും ക്യാമ്പ് ഫയര്‍ നടത്തുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ സന്ദര്‍ക്ക് തുറന്നുനല്‍കും. ഒരാള്‍ക്ക് 200 രൂപ നിരക്കില്‍ നാലുപേര്‍ക്ക് അന്തിയുറങ്ങള്‍ കഴിയുന്ന തരത്തിലാണ് ടെന്‍റുകള്‍. മൊത്തമായി ടെന്‍റ്​ വാടകയ്‌ക്കെടുത്താല്‍ 700 രൂപയ്ക്ക് നല്‍കാനാണ് തീരുമാനം.

സ്ലീപിങ്​ ബസ്​ പദ്ധതിയിൽ രണ്ട് ബസുകളായിരുന്നു കെ.എസ്​.ആര്‍.ടി.സി ആദ്യഘട്ടത്തില്‍ എത്തിച്ചിരുന്നത്​. പദ്ധതി ജനം നെഞ്ചിലേറ്റിയതോടെ ബസുകളുടെ എണ്ണം അഞ്ചായി. രണ്ടുദിവസത്തിനുള്ളില്‍ മറ്റൊന്നുകൂടി എത്തിക്കാനാണ് ലക്ഷ്യം. ആറുമാസത്തിനിടെ 18 ലക്ഷം രൂപയുടെ വരുമാനമാണ് ഇതുവഴി ലഭിച്ചത്. ഇതുകൂടാതെ മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക് സൈഡ് സീന്‍ സർവിസും നടത്തുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCmunnartent tourismmunnar ksrtc
News Summary - After sleeping buses, KSRTC started tent tourism
Next Story