സീതാർകുണ്ട് വ്യൂ പോയന്‍റിൽ അപകടം ആവർത്തിക്കുന്നു
text_fieldsനെല്ലിയാമ്പതി: സീതാർകുണ്ട് വ്യൂ പോയന്‍റ് ഭാഗത്തെത്തുന്ന സന്ദർശകർ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി. സെൽഫിയെടുക്കാനായി അപകടകരമായ പാറക്കെട്ടുകളിൽ കയറിനിന്ന് അപകടത്തിൽപെടുന്ന സംഭവങ്ങൾ പലതും ആവർത്തിക്കപ്പെടുന്നു.
സെൽഫിയെടുക്കവെ രണ്ട് യുവാക്കൾ കൊക്കയിലേക്ക് മറിഞ്ഞ സംഭവമുണ്ടായത് രണ്ടാഴ്ച മുമ്പാണ്. എന്നാൽ, പാറക്കെട്ടുകളിൽ തങ്ങിയതുമൂലം വലിയ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സമാനസംഭവങ്ങൾ ആവർത്തിച്ചാലും പുറം ലോകമറിയുന്നില്ല.
ഇവിടെ സന്ദർശകരെ നിരീക്ഷിക്കാനോ സുരക്ഷാവീഴ്ച തിരിച്ചറിയാനോ സംവിധാനമില്ല. കേശവൻപാറ, മിന്നാമ്പാറഭാഗങ്ങളിലും സെൽഫിയെടുക്കാൻ സന്ദർശകർ സാഹസത്തിന് മുതിരാറുണ്ട്. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ഗാർഡുകളെ നിയമിക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

