Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവിനോദസഞ്ചാരികൾക്കായി...

വിനോദസഞ്ചാരികൾക്കായി ആമ പാർക്ക് തുറന്നു

text_fields
bookmark_border
Aama Park
cancel
camera_alt

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന ആ​മ​ക്ക​ട

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ശ്ച​ല​മാ​യി കി​ട​ന്നി​രു​ന്ന തേ​ക്ക​ടി ആ​മ പാ​ർ​ക്ക് സ​ജീ​വ​മാ​ക്കി വ​നം വ​കു​പ്പി​ന്‍റെ പു​തു​വ​ർ​ഷ ആ​ഘോ​ഷം. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ടി​ന്‍റെ സൗ​ന്ദ​ര്യം നു​ക​രാ​നും മ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ തൊ​ട്ടി​ലി​ൽ വി​ശ്ര​മി​ക്കാ​നും കി​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. തേ​ക്ക​ടി ബോ​ട്ട്ലാ​ൻ​ഡി​ങ്ങി​ന് സ​മീ​പ​ത്തെ വാ​ഹ​ന പാ​ർ​ക്കി​ങ് വ​ന​മേ​ഖ​ല​ക്ക് പു​റ​ത്തേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് പാ​ർ​ക്ക് നി​ശ്ച​ല​മാ​യ​ത്.

2017 മു​ത​ൽ നി​ശ്ച​ല​മാ​യ പാ​ർ​ക്കാ​ണ് അ​ഞ്ച്​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം സ​ജീ​വ​മാ​യ​ത്. പാ​ർ​ക്ക് സ​ജീ​വ​മാ​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന് ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​വി​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക​രീ​തി​യി​ൽ നി​ർ​മി​ച്ച ശു​ചി​മു​റി​യും പാ​ർ​ക്കി​ലെ ആ​മ​ക്ക​ട​യും തു​റ​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​മ​ക്ക​ട വ​ഴി ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ക​ടു​വ സ​ങ്കേ​ത​ത്തെ സം​ബ​ന്ധി​ച്ച പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നും ക​ഴി​യും. മ്ലാ​വ്, മ​ല​യ​ണ്ണാ​ൻ, വേ​ഴാ​മ്പ​ൽ മ​റ്റ് പ​ക്ഷി​ക​ളും തു​ട​ങ്ങി ആ​ന​യെ​യും മു​ള്ള​ൻ​പ​ന്നി​ക​ളെ​യും വ​രെ ആ​മ പാ​ർ​ക്കി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​മെ​ന്ന​ത് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ തേ​ക്ക​ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourists
News Summary - Aama Park opened for tourists
Next Story