Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightതത്കാൽ ടിക്കറ്റ്...

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ: റെയിൽവേ നടപടി ശരിവെച്ച് ഹൈകോടതി

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ അധിഷ്ഠിത ഒ.ടി.പി നിർബന്ധമാക്കിയ നടപടി ശരിവെച്ച് ഹൈകോടതി. ആധാറിന് പകരം പാൻ കാർഡ് കൂടി ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന നിർദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഓഫ്‌ലൈനായി ടിക്കറ്റ് എടുക്കുന്നവർക്ക് ആധാർ നിർബന്ധമാക്കരുതെന്നും ഐ.ആർ.സി.ടി.സിക്ക് നിർദേശം നൽകി. ആധാർ നിർബന്ധമാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൊടുങ്ങല്ലൂർ സ്വദേശി ബഹാദൂർ ഷാ നാസിറലി സമർപ്പിച്ച പൊതുതാൽപര്യ ഹരജി കോടതി തീർപ്പാക്കി.

വ്യാജ ബുക്കിങ്ങും ഏജന്റുമാരുടെ ദുരുപയോഗവും തടയാനാണ് ആധാർ ഒ.ടി.പി ഏർപ്പെടുത്തിയതെന്ന് റെയിൽവേ കോടതിയെ അറിയിച്ചു. ഒരു തവണ മാത്രമാണ് ഇത് ചെയ്യേണ്ടത്. ഒരു ടിക്കറ്റിൽ ഉൾപ്പെടുന്ന മറ്റ് യാത്രക്കാർക്കൊന്നും ആധാർ നിബന്ധന ബാധകമല്ല. കൗണ്ടറുകൾ വഴി നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് ആധാർ നിർബന്ധമല്ലെന്നും വ്യക്തമാക്കി. ഓൺലൈൻ ബുക്കിങ്ങിന് ആധാർ വിവരങ്ങൾ നിർബന്ധമല്ലെന്നും മറ്റ് മാർഗങ്ങൾ ലഭ്യമാണെന്നുമിരിക്കെ റെയിൽവേയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar cardIndian RailwaysHigh courtTatkal Ticket Booking
News Summary - Tatkal ticket booking Aadhaar: High Court upholds final decision
Next Story