Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bullet train
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഏഴ്​ റൂട്ടുകളിൽ...

ഏഴ്​ റൂട്ടുകളിൽ ബുള്ളറ്റ്​ ട്രെയിൻ വരുന്നു; ഇനി യാത്രകൾക്ക്​ വേഗത കൂടും

text_fields
bookmark_border

ന്യൂഡൽഹി: കൃത്യസമയത്ത്​ വരില്ലെന്ന പരിഭവങ്ങൾ ഏറെ കേട്ട്​ മടുത്തവരാണ്​ ഇന്ത്യൻ റെയിൽവേ. മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ വൈകിയോടിയ ചരിത്രം നമ്മുടെ സ്വന്തം റെയിൽവേക്കുണ്ട്​.

കുറച്ചുകാലങ്ങളായി ചീത്തപ്പേര്​ പരമാവധി കുറക്കാൻ റെയിൽവേ ശ്രമിച്ചിട്ടുണ്ട്​. അപ്പോഴും നമ്മുടെ ട്രെയിനുകൾക്ക്​ വേഗത പേരെന്ന പരാതി ബാക്കിയായിരുന്നു. വികസിത രാജ്യങ്ങൾ 600 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിനുകൾ ഒാടിക്കു​േമ്പാൾ നമ്മുടേത്​ ഇപ്പോഴും 150ന്​ താഴെയാണ്​.

ഇൗ​ പ്രശ്​നത്തിനും പരിഹാരം കാണാനൊരുങ്ങുകയാണ്​ ഇന്ത്യൻ റെയിൽവേ. 600 വരില്ലെങ്കിലും അതി​െൻറ പകുതി വേഗത്തിൽ ഒാടുന്ന ബുള്ളറ്റ്​ ട്രെയിനുകളാണ്​ വിഭാവനം ചെയ്യുന്നത്​. ദേശീയപാത അതോറിറ്റിയുമായി ചേർന്ന്​ ഏഴ്​ പ്രധാന റൂട്ടുകളിലൂടെ ബുള്ളറ്റ്​ ട്രെയിൻ ഒാടിക്കാനുള്ള തയാറെടുപ്പിലാണ്​ ഇന്ത്യൻ റെയിൽവേ.

വരാണാസി-പറ്റ്​ന-​ഹൗറ, ഡൽഹി-നോയിഡ-വാരാണസി, ആഗ്ര-ലക്നൗ, ഡൽഹി-ഛണ്ഡീഗഢ്​​-അമൃത്​സർ, ലുധിയാന-ജലന്ധർ, ഡൽഹി-ജയ്​പുർ-ഉദയ്​പുർ-അഹ്​മദാബാദ്​, മു​ംബൈ-പുണെ-ഹൈദരാബാദ്​, മുംബൈ-നാസിക്​-നാഗ്​പുർ, ചെന്നൈ-ബംഗളൂരു-മൈസൂരു തുടങ്ങിയ റൂട്ടുകളാണ്​ നിലവിൽ പരിഗണനയിലുള്ളത്​. ഇതിൽ ആദ്യമെത്തുക​ മൈസൂരു-ചെന്നൈ പാതയാകും.

മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാണ്​ ബുള്ളറ്റ് ട്രെയിൻ ഓടുക. മൈസൂരുവും ചെന്നൈയും തമ്മിലെ യഥാർത്ഥ ദൂരം 485 കിലോമീറ്ററാണ്. എന്നാൽ, പുതുതായി വരുന്ന ബുള്ളറ്റ് ഇടനാഴിയിൽ 435 കിലോമീറ്റർ ദൂരമേ ഉണ്ടാകൂ. ഇത്​ യാഥാർഥ്യമായാൽ ബംഗളൂരുവിനും മൈസൂരുവിനും ഇടയിലെ യാത്രാസമയം 45 മിനിറ്റായി കുറയും.

പദ്ധതി സംബന്ധിച്ച് റെയിൽ‌വേ ബോർഡ്​ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക്​ കത്തെഴുതിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ ഏഴ് അതിവേഗ റെയിൽ ഇടനാഴികളുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ നിലവിൽ അതിവേഗ റെയിൽ പാതകളുടെ ബ്ലൂപ്രിൻറ തയാറാക്കാനുള്ള ഒരുക്കത്തിലാണ്. റെയിൽ‌വേയും ദേശീയപാത അതോറിറ്റിയും ചേർന്ന്​ ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള പ്രക്രിയ ഉടൻ ആരംഭിക്കുമെന്നാണ്​ അറിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaybullet traintrain corridor
News Summary - 7 new bullet corridors are coming in india
Next Story