Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഫിഫ്റ്റിയടിച്ച്...

ഫിഫ്റ്റിയടിച്ച് കെ.എസ്.ആർ.ടി.സി വാഗമൺ ട്രിപ്

text_fields
bookmark_border
KSRTC
cancel
camera_alt

Representational Image

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വാ​ഗ​മ​ൺ പാ​ക്കേ​ജ് 50 ട്രി​പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. അ​മ്പ​താ​മ​ത്തെ ട്രി​പ് ന​വം​ബ​ർ 24ന് ​പു​റ​പ്പെ​ട്ടു. ഒ​ന്നാ​മ​ത്തെ ദി​വ​സം വാ​ഗ​മ​ണി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് ഉ​ൾ​പ്പെ​ടു​ന്ന അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്, പൈ​ൻ​വാ​ലി ഫോ​റ​സ്റ്റ്, വാ​ഗ​മ​ൺ മെ​ഡോ​സ് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് ക്യാ​മ്പ് ഫ​യ​റോ​ടെ​യു​ള്ള സ്റ്റേ. ​ര​ണ്ടാ​മ​ത്തെ ദി​വ​സം മൂ​ന്നാ​റി​ലെ ച​തു​രം​ഗ​പ്പാ​റ വ്യൂ ​പോ​യ​ന്റ്, ഗ്യാ​പ് റോ​ഡ് വ്യൂ ​പോ​യ​ന്റ്, ആ​ന​യി​റ​ങ്ങ​ൽ ഡാം, ​ഓ​റ​ഞ്ച് ഗാ​ർ​ഡ​ൻ, മാ​ലൈ ക​ള്ള​ൻ ഗു​ഹ, പെ​രി​യ​ക​നാ​ൽ വെ​ള്ള​ച്ചാ​ട്ടം, സി​ഗ്‌​ന​ൽ പോ​യ​ന്റ്, ഷൂ​ട്ടി​ങ് പോ​യ​ന്റ് എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് മൂ​ന്നാം ദി​വ​സം രാ​വി​ലെ ആ​റി​ന് ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് യാ​ത്ര.

അ​ടു​ത്ത ട്രി​പ്പ് ഡി​സം​ബ​ർ എ​ട്ട്, 15 തീ​യ​തി​ക​ള​ൽ ന​ട​ക്കും. പൈ​ത​ൽ​മ​ല: രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ടു​ന്ന ട്രി​പ്പ് പൈ​ത​ൽ​മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, പാ​ല​ക്ക​യം​ത​ട്ട് എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി ഒ​മ്പ​തോ​ടു​കൂ​ടി ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഭ​ക്ഷ​ണ​വും എ​ൻ​ട്രി​ഫീ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് പാ​ക്കേ​ജ്. ഡി​സം​ബ​ർ മൂ​ന്ന്, 24 തീ​യ​തി​ക​ളി​ലാ​ണ് യാ​ത്ര. റാ​ണി​പു​രം: കേ​ര​ള​ത്തി​ന്റെ ഊ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന റാ​ണി​പു​രം ഹി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടൂ​ർ പാ​ക്കേ​ജ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​ണ്.

ചു​രു​ങ്ങി​യ ചെ​ല​വി​ൽ റാ​ണി​പു​രം, ബേ​ക്ക​ൽ ഫോ​ർ​ട്ട്, ബേ​ക്ക​ൽ ബീ​ച്ച് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കാ​ണാം എ​ന്നു​ള്ള​താ​ണ് ബ​ജ​റ്റ് ടൂ​ർ ഇ​ത്ര​യും ജ​ന​കീ​യ​മാ​ക്കി​യ​ത്. ജം​ഗി​ൾ സ​ഫാ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ എ​ക്സ്‌​ക്ലൂ​സി​വ് ടൂ​ർ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ന്നാ​ണ് വ​യ​നാ​ട് മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലൂ​ടെ​യു​ള്ള ജം​ഗി​ൾ സ​വാ​രി. ഡി​സം​ബ​ർ 31ന് ​രാ​വി​ലെ 5.45ന് ​പു​റ​പ്പെ​ടു​ന്ന യാ​ത്ര സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം, 900 ക​ണ്ടി എ​ക്കോ​പാ​ർ​ക്ക് (ഗ്ലാ​സ് ബ്രി​ഡ്ജ്) എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി ജം​ഗി​ൾ സ​ഫാ​രി ക​ഴി​ഞ്ഞ് പു​ല​ർ​ച്ച 2.30ന് ​ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഭ​ക്ഷ​ണ​വും എ​ൻ​ട്രി ഫീ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് പാ​ക്കേ​ജ്. ബു​ക്കി​ങ്ങി​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഫോ​ൺ: 9496131288, 8089463675.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsKSRTCKerala NewsWagamon Trip
News Summary - 50th KSRTC Wagamon Trip
Next Story