Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരും ലഡാക്കും കാണാം

text_fields
bookmark_border
‘യുവസംഗമം’ ആറാം ഘട്ടത്തിന് 18വരെ അപേക്ഷിക്കാം
കശ്മീരും ലഡാക്കും കാണാം
cancel

ഇന്ത്യയുടെ വൈവിധ്യങ്ങളെ അടുത്തറിയാനും അറിവുകൾ പങ്കുവെക്കാനും കാത്തിരിക്കുന്ന യുവജനതക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള ‘യുവസംഗമം’ ആറാം ഘട്ടത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അറിവും അനുഭവവും അതിരുകൾ കടന്ന് കൈമാറുന്ന ഈ മനോഹര പദ്ധതിയിൽ ഇത്തവണ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും പങ്കാളി ജമ്മു-കശ്മീരും ലഡാക്കുമാണ്.

ഐ.ഐ.എം കോഴിക്കോടും ഐ.ഐ.എം ജമ്മുവും സംയുക്തമായാണ് ഈ സാംസ്കാരിക വിനിമയ പരിപാടിക്ക് നേതൃത്വം നൽകുന്നത്. കേരള സംഘത്തിന് മഞ്ഞുമൂടിയ മലനിരകളുടെയും ലഡാക്കിലെ അപൂർവ സംസ്കാരത്തിന്റെയും നേർക്കാഴ്ചകൾ സ്വന്തമാക്കാൻ ഈ യാത്ര വഴിതുറക്കും. അതുപോലെ കശ്മീരിൽ നിന്നുള്ള യുവസംഘം കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വികസന മാതൃകകളും നേരിട്ടറിയാൻ ഇങ്ങോട്ടുമെത്തും.

പര്യടനം, പാരമ്പര്യം, വികസനം, പരസ്പര സമ്പർക്കം, സാങ്കേതിക വിദ്യ എന്നിങ്ങനെ അഞ്ച് സ്തംഭങ്ങളിൽ ഊന്നിയാണ് ‘യുവസംഗമ’ത്തിന്റെ പ്രവർത്തനം. പുസ്തകത്താളുകൾക്കും ഡിജിറ്റൽ സ്ക്രീനുകൾക്കും അപ്പുറത്തുള്ള യഥാർഥ ഇന്ത്യയെ അടുത്തറിയാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി വ്യക്തമാക്കുന്നു. അഞ്ചുമുതൽ ഏഴ് ദിവസം വരെ നീളുന്ന ഈ യാത്രയിലൂടെ പ്രാദേശിക സമൂഹങ്ങളുമായി സംവദിക്കാനും അവിടത്തെ വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും പഠിക്കാനും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാധിക്കും.18നും 30നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾ, എൻ.എസ്.എസ്, എൻ.വൈ.കെ.എസ് വളന്റിയർമാർ, യുവ പ്രഫഷനലുകൾ എന്നിവർക്കെല്ലാം ഇതിൽ പങ്കാളികളാകാം. കേന്ദ്രം സ്പോൺസർ ചെയ്യുന്നതിനാൽ യാത്ര,ഭക്ഷണം തുടങ്ങിയവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർക്ക് മാർച്ച് 18 വരെ https://ebsb.aicte-india.org അല്ലെങ്കിൽ https://ekbharat.gov.in എന്നീ പോർട്ടലുകൾ വഴി അപേക്ഷിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kashmir and Ladakh can be seen
Next Story