ഇൻഹെറി ടൂറിസം; യാത്രയും പാരമ്പര്യമായി കിട്ടുമോ!
text_fieldsനമ്മുടെ യാത്രാശീലവും പാരമ്പര്യവുമായി എന്താണ് ബന്ധം? അങ്ങനെ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മാതാപിതാക്കളിൽനിന്ന് നമുക്ക് ലഭിക്കുന്ന ശീലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് യാത്രാശീലമത്രെ. യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ മുതൽ താമസിക്കാനായി തിരഞ്ഞെടുക്കുന്ന ഹോട്ടലുകളുടെ കാര്യത്തിലും ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുന്ന റസ്റ്റാറന്റുകളുടെ കാര്യത്തിലുമെല്ലാം ഈ ‘പാരമ്പര്യം’ വർക്ക് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ.
കുട്ടിക്കാലത്ത് കുടുംബയാത്രകൾക്കിടെ മാതാപിതാക്കൾ എപ്പോഴും ബുക്ക് ചെയ്തിരുന്ന ഹോട്ടലുകളിലാണ് നമ്മൾ കൂടുതലും കയറാറ് എന്നാണ് പഠനം പറയുന്നത്. ഈ ഹോട്ടലുകളെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാൻപോലും പലരും ശ്രമിക്കാറില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. പലപ്പോഴും മെനു സെലക്ഷനിൽവരെ ഈ പാരമ്പര്യം വന്നുപോകാറുണ്ട്.
ലോകത്തിലെ പ്രധാന ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നായ ‘ഹിൽട്ടൻ’ പുറത്തുവിട്ട 2026 ട്രെൻഡ്സ് റിപ്പോർട്ടിൽ പുതിയ കാലത്തെ യാത്രാ പ്രവണതയായി ‘ഇൻഹെറി ടൂറിസ’ത്തെ പരിചയപ്പെടുത്തുന്നുണ്ട്. മില്ലേനിയലുകളും ജെൻ സീ തലമുറയും അവരുടെ മാതാപിതാക്കളിൽനിന്ന്, ഇഷ്ടപ്പെട്ട ഹോട്ടൽ ബ്രാൻഡുകൾ, പ്രോഗ്രാമുകൾ, റസ്റ്റാറന്റുകൾ, ഡെസ്റ്റിനേഷനുകൾ എന്നിവ തങ്ങളുടെയും ശീലമായി സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. കണക്കുകളും ഇതിനെ ശരിവെക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 66 ശതമാനം യാത്രക്കാർ അവരുടെ യാത്രയിലെ തിരഞ്ഞെടുപ്പുകളിൽ മാതാപിതാക്കളുടെ സ്വാധീനമുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ ആദ്യകാല യാത്രാനുഭവങ്ങൾ പിന്നീട് നമ്മുടെ യാത്രാ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ ശക്തമായ പങ്കുവഹിക്കുന്നുണ്ടെന്ന് ബംഗളൂരുവിലെ കൺസൽട്ടന്റ്-സൈക്യാട്രിസ്റ്റ് ഡോ. അനിത ചന്ദ്ര പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

