Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightINDIA TOURchevron_rightലക്ഷദ്വീപ് ജലവിമാനം...

ലക്ഷദ്വീപ് ജലവിമാനം പരീക്ഷണ പറക്കൽ തുടങ്ങി

text_fields
bookmark_border
ലക്ഷദ്വീപ് ജലവിമാനം പരീക്ഷണ പറക്കൽ തുടങ്ങി
cancel

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി​യി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ജ​ല​വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ബു​ധ​നാ​ഴ്ച തു​ട​ങ്ങി. ആ​ദ്യ​ദി​ന പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. പ്രാ​ദേ​ശി​ക വ്യോ​മ​ഗ​താ​ഗ​ത ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും ദ്വീ​പ് ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യാ​ണ് സീ​പ്ലെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് ട്വി​ൻ ഓ​ട്ട​ർ വി​മാ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. കൊ​ച്ചി​യി​ൽ​നി​ന്ന് അ​ഗ​ത്തി​യി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ പ​റ​ക്ക​ൽ. അ​ഗ​ത്തി​യി​ലെ വാ​ട്ട​ർ എ​യ​റോ​ഡ്രോ​മി​ൽ പ​രി​ശീ​ല​ന-​പ​രീ​ക്ഷ​ണ പ​റ​ക്ക​ലു​ക​ളും ന​ട​ത്തി.

രാ​വി​ലെ 9.30ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം 11.30ന് ​അ​ഗ​ത്തി​യി​ലെ​ത്തി. തു​ട​ർ​ന്ന് 11.35 മു​ത​ൽ 1.30 വ​രെ അ​ഗ​ത്തി വാ​ട്ട​ർ എ​യ​റോ​ഡ്രോ​മി​ൽ പ്രാ​ദേ​ശി​ക പ​രി​ശീ​ല​ന പ​റ​ക്ക​ൽ ന​ട​ന്നു. വൈ​കീ​ട്ട് മൂ​ന്നി​ന് അ​ഗ​ത്തി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം 4.45ന് ​കൊ​ച്ചി​യി​ലെ​ത്തി. 19 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​മാ​ന​മാ​ണ് പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​ന്റെ പ​ര​മാ​വ​ധി ടേ​ക്ക് ഓ​ഫ് ഭാ​രം 5,670 കി​ലോ​ഗ്രാ​മാ​ണ്.

ഈ ​പ​ദ്ധ​തി ല​ക്ഷ​ദ്വീ​പി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​നും അ​ടി​യ​ന്ത​ര ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ദ്വീ​പു​ക​ൾ ത​മ്മി​ലെ വേ​ഗ​മേ​റി​യ ബ​ന്ധ​ത്തി​നും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഓ​പ​റേ​ഷ​ന​ൽ അ​സ​സ്‌​മെ​ന്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight operationsLakshadweepTourism News
News Summary - Wings over Lakshadweep: Seaplane experimental flight operations begin
Next Story