Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.ജി കാർ ആശുപത്രിയിൽ പരിഭ്രാന്തി പരത്തി സംശയാസ്പദമായ ബാഗ്; ബോംബ് നിർവീര്യ സ്ക്വാഡ് സ്ഥലത്തെത്തി

text_fields
bookmark_border
ആർ.ജി കാർ ആശുപത്രിയിൽ പരിഭ്രാന്തി പരത്തി സംശയാസ്പദമായ ബാഗ്; ബോംബ് നിർവീര്യ സ്ക്വാഡ് സ്ഥലത്തെത്തി
cancel

കൊൽക്കത്ത: ​കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്രദ്ധിക്കപ്പെടാത്ത നിലയിൽ കണ്ട ബാഗ് പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് ബോംബ് നിർവീര്യ സ്ക്വാഡ് സംഭവസ്ഥലത്തെത്തി. സ്‌ക്വാഡ് പൊലീസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തി വരികയാണ്. മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആഗസ്റ്റ് 9 മുതൽ ജൂനിയർ ഡോക്ടർമാരുടെ സമരം നടക്കുന്നതിനിടെയാണിത്. നിലവിൽ ജൂനിയർ ഡോക്ടർമാർമാർ സാൾട്ട് ലേക്കിലെ സ്വാസ്ഥ്യഭവന് പുറത്തേക്ക് സമരം മാറ്റിയതിനാൽ മെഡിക്കൽ കോളജിലെ ഈ സ്ഥലം ഒഴിഞ്ഞുകിടക്കുകയാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു തെളിവും ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suspicious unclaimed bag at RG Kar hospital triggers panic, bomb disposal squad rushed to spot
Next Story