Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹിമാചലിൽ മണ്ണിടിച്ചിലായി മരണമെത്തുന്നതിന്​ മിനിറ്റുകൾ ​മുമ്പാണ്​​ ഡോക്​ടർ ഈ ചിത്രം ട്വീറ്റ്​ ചെയ്​തിരുന്നത്​
cancel
Homechevron_rightINDIA TOURchevron_rightഹിമാചലിൽ...

ഹിമാചലിൽ മണ്ണിടിച്ചിലായി മരണമെത്തുന്നതിന്​ മിനിറ്റുകൾ ​മുമ്പാണ്​​ ഡോക്​ടർ ഈ ചിത്രം ട്വീറ്റ്​ ചെയ്​തിരുന്നത്​

text_fields
bookmark_border

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മലനിരകളിൽ യാത്രാസംഘത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ വാഹനത്തി​ൽ നിന്നിറങ്ങി ഒരു ഡോക്​ടർ എടുത്ത സ്വന്തം ഫോ​ട്ടോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ കണ്ണീരാകുന്നത്​. അതിർത്തി പ്രദേശമായ നാഗസ്​തി പോസ്റ്റിൽ ഒറ്റക്ക്​ കാമറയും തൂക്കി നിൽക്കുന്ന ഡോ. ദീപ ശർമ 12.59ന്​ പോസ്റ്റ്​ ചെയ്​ത ഫോ​ട്ടോക്കു താഴെ ഇത്ര കൂടി കുറിച്ചിരുന്നു: ''സിവിലിയൻമാർക്ക്​ അനുമതിയു​ള്ള അവസാന പോയിന്‍റിലാണ്​ നിൽക്കുന്നത്​. ഇതിനപ്പുറം 80 കിലോമീറ്റർ മുന്നോട്ട്​ ടിബറ്റാണ്​ അതിർത്തി. അതാക​ട്ടെ, അനധികൃതമായി ചൈനയുടെ അനധികൃത നിയന്ത്രണത്തിലും''.

അരമണിക്കൂർ കഴിഞ്ഞില്ല, ഉച്ച 1.25ന്​ വാർത്തയെത്തി. ചിറ്റ്​കുളയിൽനിന്ന്​ വിനോദസഞ്ചാരികളെയുമായി പോയ ട്രാവലറിനു മുകളിൽ കടുത്ത മഴയിൽ മണ്ണിടിഞ്ഞ്​ ഒമ്പതു പേർ മരിച്ചിരിക്കുന്നു. കൂറ്റൻ പാറക്കല്ല്​ വന്നുവീണ്​ ടെ​േമ്പാ ട്രാവലർ തകർന്നുപോകുകയായിരുന്നു. എട്ടുപേരും സംഭവ സ്​ഥലത്തുതന്നെ മരണത്തിന്​ കീഴടങ്ങി. അതിലൊരാളായിരുന്നു ഡോ. ദീപയും.

കനത്ത മഴ നിരവധി പേരുടെ ജീവനെടുത്ത സംഭവങ്ങൾക്ക്​ സാക്ഷിയായ സംഗ്ല- ചിറ്റ്​കുള റോഡിൽതന്നെയായിരുന്നു ഈ ദുരന്തവും. ഫോ​ട്ടോഗ്രഫി, യാത്ര എന്നിവ ആവേശമായി നടന്ന ഡോ. ദീപ സഞ്ചാരത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും പതിവാണ്​. അതേ ദിവസം പ്രകൃതിയെന്ന മാതാവിനൊപ്പമല്ലെങ്കിൽ ജീവിതം ഒന്നുമല്ലെന്ന അടിക്കുറിപ്പോടെ മറ്റൊരു ചിത്രവും അവർ നൽകിയിരുന്നു.

ഇവരുൾപെടെ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himachal LandslideDoctor Tweeted This Photo
News Summary - Minutes Before She Died In Himachal Landslide, Doctor Tweeted This Photo
Next Story