Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightINDIA TOURchevron_rightമങ്കിപോക്സ്: വാക്സിൻ...

മങ്കിപോക്സ്: വാക്സിൻ നൽകാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് ഇന്ത്യ

text_fields
bookmark_border
മങ്കിപോക്സ്: വാക്സിൻ നൽകാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് ഇന്ത്യ
cancel

ന്യൂഡൽഹി: മങ്കിപോക്സിനെതിരെ വാക്സിൻ നൽകാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സർക്കാർ നിലപാട്. ഈയൊരവസരത്തിൽ നിരീക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. മങ്കിപോക്സിന് മരണനിരക്കും രോഗവ്യാപന നിരക്കും കുറവാണെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

സ്മോൾപോക്സിന്റെ രണ്ടാം, മൂന്നാം തലമുറ വാക്സിനുകൾ മങ്കിപോക്സിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവയുടെ ഉൽപാദനം ഇന്ത്യയിൽ നടത്തുന്നില്ല. അതിന് അന്താരാഷ്​ട്രതലത്തിലുള്ള സഹകരണവും സാ​ങ്കേതികവിദ്യയും ആവശ്യമാണെന്ന് വൈറോളജിസ്റ്റ് ഡോ.ച​ന്ദ്രകാന്ത് ലഹാരിയ പറഞ്ഞു.

അതേസമയം, സ്മോൾപോക്സിനുള്ള വാക്സിനേഷൻ പുനഃരാരംഭിക്കാൻ വിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്. 1979ലാണ് ഇന്ത്യയിൽ സ്മോൾപോക്സിനുള്ള വാക്​സിനേഷൻ നിർത്തിയത്. സ്മോൾപോക്സിനുള്ള വാക്സിൻ സ്വീകരിച്ചവരിൽ 85 ശതമാനം പേർക്കും മങ്കിപോക്സ് വരാനുള്ള സാധ്യത വിരളമാണെന്ന് ഡോ.ഈശ്വർ ഗിൽഡ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിലും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Show Full Article
TAGS:monkeypox
News Summary - Experts call for 'ring vaccination' against monkeypox as Centre says no plan yet
Next Story