നിയന്ത്രണരേഖയിൽ നുഴഞ്ഞകയറ്റശ്രമം തുടരുന്നു: പ്രതിരോധം ശക്തമാക്കി സുരക്ഷാസേന
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ ശനിയാഴ്ച തുടങ്ങിയ നുഴഞ്ഞകയറ്റ ശ്രമം ഇപ്പോഴും തുടരുന്നതായി റിപ്പോർട്ട്. പാകിസ്താനിൽ നിന്ന് അറംഗ സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. അതിർത്തിരക്ഷാ സേന നടത്തിയ വെടിവെപ്പിൽ നുഴഞ്ഞുകയറ്റക്കാർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
നുഴഞ്ഞകയറ്റം സ്ഥിരീകരിച്ചതിന് പിന്നാലെ വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ ഇന്‍റർനെറ്റ്, മൊബൈൽ ഫോൺ സർവീസുകൾക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി. പ്രദേശത്ത് നിരീക്ഷണവും തിരച്ചിലും ശക്തിമാക്കിയതായി സേന അറിയിച്ചു. ആദ്യമായാണ് നുഴഞ്ഞുകയറ്റത്തെ തുടർന്ന് ഇന്‍റർനെറ്റ്, ഫോൺ സർവീസുകൾ മേഖലയിൽ റദ്ദാക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് നിയന്ത്രണരേഖയിലെ ഉറി, ബാരാമുല്ല സെക്ടറുകളിൽ നുഴഞ്ഞുകയറ്റം സ്ഥിരീകരിച്ചത്. ഉറി ചാവേർ ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്‍റെ അഞ്ചാം വാർഷികത്തിലായിരുന്നു ഇത്. 2016 സെപ്റ്റംബർ 18നാണ് ഉറയിൽ ആക്രമണം ഉണ്ടായത്.