Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു അപാര്‍ട്ട്‌മെന്റില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസ്; കീഴടങ്ങാൻ തയാറെന്ന് മലയാളി യുവാവ്

text_fields
bookmark_border
ബംഗളൂരു അപാര്‍ട്ട്‌മെന്റില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസ്; കീഴടങ്ങാൻ തയാറെന്ന് മലയാളി യുവാവ്
cancel

ബംഗളൂരു: ബംഗളൂരു അപാര്‍ട്ട്‌മെന്റില്‍ കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി യുവാവ് കീഴടങ്ങാൻ തയാറാണെന്ന് കർണാടക പൊലീസിനെ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ആരവ് ആണ് താൻ കീഴടങ്ങാൻ തയാറാണെന്ന് പൊലീസിനെ അറിയിച്ചത്. എന്നാൽ പ്രതി നിലവിൽ ഉത്തരേന്ത്യയിൽ ആണെന്നും പെലീസ് സംഘം അ​ങ്ങോട്ട് പുറപ്പെട്ടതായും കർണാടക പൊലീസ് അറിയിച്ചു.

രാത്രിയോടെ പ്രതിയെ ബംഗളൂരുവിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്. കീഴടങ്ങാനുള്ള സന്നദ്ധത ഫോണിൽ വിളിച്ചാണ് ആരവ് പൊലീസിനെ അറിയിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. അ​സം സ്വ​ദേ​ശി​നി മാ​യ ഗൊ​ഗോ​യാ​ണ് (26) കൊ​ല്ല​പ്പെ​ട്ട​ത്.

ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ലെ റോ​യ​ല്‍ ലി​വി​ങ്സ് അ​പ്പാ​ർ​ട്​​മെ​ന്‍റി​ലാ​ണ് കൊ​ല ന​ട​ന്ന​ത്. ശനിയാഴ്ചയാണ് രണ്ടുപേരും ചേർന്ന് സ​ർ​വി​സ് അ​പാ​ർ​ട്​​മെ​ന്‍റി​ല്‍ മു​റി​യെ​ടു​ത്ത​ത്. അ​ന്ന് രാ​ത്രി ആരവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊ​ല ന​ട​ത്തി​യ ശേ​ഷം ആ​ര​വ് ദി​വ​സം മു​ഴു​വ​ൻ ആ മു​റി​യി​ല്‍ ത​ന്നെ ക​ഴി​ഞ്ഞു. പിറ്റേന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ന് പു​റ​ത്തു​പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല. രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം പ്രതിയെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. കേരളത്തിലടക്കം സംഘം തിരച്ചിൽ നടത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A case where a woman was killed in a Bengaluru apartment; The Malayali youth is ready to surrender
Next Story