Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shanghai tower
cancel
Homechevron_rightTravelchevron_rightExplorechevron_rightഉയരങ്ങളിൽനിന്ന്​...

ഉയരങ്ങളിൽനിന്ന്​ കാഴ്​ച കാണാം; ബുർജ്​ ഖലീഫയെയും ഷാങ്​ഹായ്​ ടവറിനെയും പിന്നിലാക്കാൻ പുതിയ കെട്ടിടം

text_fields
bookmark_border

ആധുനിക കാലഘട്ടത്തിൽ മനുഷ്യർ സൃഷ്​ടിച്ച ലോകാത്​ഭുതങ്ങളാണ്​ ദുബൈയിലെ ബുർജ്​ ഖലീഫയും ചൈനയിലെ ഷാങ്​ഹായ്​ ടവറുമെല്ലാം. ഈ കെട്ടിടങ്ങൾക്ക്​ മുകളിൽനിന്നുള്ള കാഴ്​ച ആരെയും കൊതിപ്പിക്കുന്നതാണ്​.

നിലവിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ കാഴ്​ചക്കാർക്കുള്ള ഗാലറിയുള്ളത്​ ഷാങ്​ഹായ്​ ടവറിലാണ്​. എന്നാൽ, ഇതിനെ മറികടക്കുന്ന പുതിയ കെട്ടിടമാണ്​ റഷ്യയിൽ നിർമിക്കുന്നത്​.

സെൻറ്​ പീറ്റേഴ്‌സ്ബർഗിലാണ്​ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം നിർമിക്കുക​. 2306 അടി ഉയരമുള്ള ഈ കെട്ടിടത്തിൻെറ പേര്​​ 'ലക്ത സെൻറർ II' എന്നാണ്​. കെറ്റിൽ കളക്ടീവ് എന്ന സ്കോട്ടിഷ് കമ്പനിയാണ്​ ഇതിൻെറ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്​.


2722 അടി ഉയരമുള്ള ദുബൈയിലെ ബുർജ്​ ഖലീഫയാണ്​ നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. അതിനേക്കാൾ 400 അടി കുറവായിരിക്കും ലക്​താ സെൻറർ IIന്​. എന്നാൽ, കാഴ്​ചക്കാർക്കുള്ള ഗാലറി ഒരുക്കുക 1936 അടി ഉയരത്തിലാണ്​.

2,073 അടി ഉയരമുള്ള ഷാങ്ഹായ് ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാണ്​. ഇതിലെ നിരീക്ഷണ ഡെക്ക്​ 1844 അടി ഉരത്തിലാണുള്ളത്​. രണ്ടാം സ്​ഥാനത്തുള്ള ബുർജ്​ ഖലീഫയിലെ ഗാലറി​ 1,823 അടി ഉയരത്തിലാണ്​. ഇവ രണ്ടിനെയുമാണ്​ ലക്​താ സെൻറർ II മറികടക്കുക.

സെൻറ്​ പീറ്റേഴ്‌സ്ബർഗിൽ നിലവിൽ ലക്താ സെൻറർ എന്ന പേരിൽ കെട്ടിടമുണ്ട്​. യൂ​റോപ്പിലെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടത്തിൻെറ ഉയരം 1,517 അടിയാണ്​ . ഇതേ പേരിൽ മറ്റൊരു കെട്ടിടമുള്ളതിനാലാണ്​ പുതിയതിനെ ലക്ത സെൻറർ II എന്ന് വിളിക്കുന്നത്​. സെൻറ്​ പീറ്റേഴ്‌സ്ബർഗിൻെറ പ്രാന്തപ്രദേശത്താണ് ഈ കെട്ടിടം ഉയരുക.

എല്ലാവിധ ഊർജങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ്​ കെട്ടിടം രൂപകൽപ്പന ചെയ്​തിരിക്കുന്നതെന്ന്​ കെറ്റിൽ കളക്ടീവിൻെറ ലീഡ് ഡിസൈനർ ടോയ് കെറ്റിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burj KhalifaShanghai Tower
News Summary - world’s highest viewing gallery
Next Story