Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bikram chowk railway station
cancel
Homechevron_rightTravelchevron_rightExplorechevron_rightവിഭജന കാലത്ത്​...

വിഭജന കാലത്ത്​ കാലഹരണപ്പെട്ടു; ഇന്ത്യ-പാക്​ റൂട്ടിലെ റെയിൽവേ സ്​റ്റേഷൻ പുനർനിർമിക്കുന്നു

text_fields
bookmark_border

ജമ്മു: ഇന്ത്യയിലെ പഴക്കം ചെന്ന റെയിൽ‌വേ സ്റ്റേഷനുകളിൽ ഒന്നായിരുന്നു ജമ്മു​വിലെ ബിക്രം ചൗക്ക്​. 1897ലാണ്​ ഈ സ്​റ്റേഷൻ നിർമിക്കുന്നത്​. ഇപ്പോൾ പാകിസ്​താൻെറ ഭാഗമായ സിയാൽകോട്ടിനെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന റൂട്ടിലായിരുന്നു ഈ സ്​റ്റേഷൻ​. 43 കിലോമീറ്റർ ദൂരം വരുന്ന ബ്രോഡ്​ ഗേജ്​ പാതയാണ്​ ഇവിടെ ഉണ്ടായിരുന്നത്​.

എന്നാൽ, 1947ലെ വിഭജനത്തിനുശേഷം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു. ഇതോടെ ബിക്രം ചൗക്ക്​ റെയിൽവേ സ്​റ്റേഷനും കാലഹരണപ്പെട്ടു.

124 വർഷം പഴക്കമുള്ള ഈ സ്റ്റേഷൻ പൈതൃക കേന്ദ്രമായി പുനർനിർമിക്കാനുള്ള ഒരുക്കത്തിലാണ്​ ജമ്മു കശ്​മീർ സർക്കാർ. ജമ്മുവിലെ ഡിവിഷനൽ കമീഷണർ രാഘവ് ലാംഗർ റെയിൽ‌വേ സ്​റ്റേഷൻ സന്ദർശിക്കുകയും പഴയ കെട്ടിടത്തിൻെറ ഭാഗങ്ങൾ മനസ്സിലാക്കുകയും ചെയ്​തു.

തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാൻ ഇദ്ദേഹം നിർദേശം നൽകി. റെയിൽ‌വേ സ്റ്റേഷൻ‌ പുതുക്കിപ്പണിതാൽ‌ അത് ജമ്മു കശ്​മീരിലെ പൈതൃക ടൂറിസത്തിന്​ മുതൽക്കൂട്ടാവുമെന്നാണ്​ പ്രതീക്ഷ.

അതേസമയം, പുനർനിർമിക്കാൻ കഠിനമായ പ്രവർത്തനങ്ങളാണ്​ വേണ്ടിവരിക. സ്​റ്റേഷൻെറ പഴയകാല ചിത്രങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്​ഥർക്ക്​ കമീഷണർ നിർദേശം നൽകി​. അതിന്​ സമാനമായ രീതിയിലാകും പുനർനിർമാണം. കൂടാതെ സ്​റ്റേഷൻെറ അന്നത്തെ അതിർത്തികൾ നിർണയിക്കാൻ റവന്യു ഉദ്യോഗസ്​ഥരോടും​ ആവശ്യപ്പെട്ടിട്ടുണ്ട്​.

റെയിൽവേയുമായി ബന്ധപ്പെട്ട്​ സംസ്​ഥാനത്ത് ഇപ്പോൾ​ നടക്കുന്ന രണ്ടാമത്തെ പ്രധാന പദ്ധതിയാണിത്​. ചെനാബ്​ നദിക്ക്​ കുറുകെയുള്ള​ റെയിൽവേ പാലത്തിൻെറ നിർമാണം പുരോഗമിക്കുകയാണ്​.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ‌വേ പാലമാണ്​ ഇവിടെ വരുന്നത്​. പാലം യാഥാർഥ്യമായാൽ ജമ്മു കശ്​മീരിൻെറ കൂടുതൽ ഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ​ ട്രെയിൻ യാത്ര സാധ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway stationheritage site
News Summary - The railway station on the India-Pakistan route is being rebuilt
Next Story