Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chenab bridge
cancel
Homechevron_rightTravelchevron_rightExplorechevron_rightഈഫൽ ടവറിനേക്കാൾ ഉയരം;...

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഉയരമേറിയ റെയിൽവേ പാലം കശ്​മീരിന്​ സ്വന്തം

text_fields
bookmark_border

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഇനി ജമ്മു കശ്​മീരിന്​ സ്വന്തം. റിയാസി ജില്ലയിലെ ചെനാബ് നദിക്ക് കുറുകെയുള്ള ചെനാബ്​ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്​.

ഉരുക്ക്​ കമാനങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തി​. 476 മീറ്റർ നീളമുള്ള ഉരുക്ക് കമാനങ്ങളുടെ ഫോട്ടോ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞദിവസം പങ്കുവെച്ചു.

'അടിസ്​ഥാന സൗകര്യ വികസനത്തിലെ അദ്​ഭുതം: ഇന്ത്യൻ റെയിൽവേ എൻജിനീയറിങ്​ മികവിൽ മറ്റൊരു നാഴികക്കല്ല്​ തീർത്തിരിക്കുന്നു. ചെനാബ്​ പാലത്തിന്‍റെ ഉരുക്ക്​ കമാനത്തിന്‍റെ നിർമാണം അവസാനത്തിലെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ‌വേ പാലമാണിത്' -പിയൂഷ്​ ഗോയൽ ട്വിറ്ററിൽ കുറിച്ചു.


ഉദ്ദംപുർ-ശ്രീനഗർ-ബാരാമുല്ല റെയിൽ ലിങ്ക് പ്രോജക്ടിന് കീഴിൽ ഇന്ത്യൻ റെയിൽ‌വേയാണ്​ ചെനാബ് നദിക്ക് കുറുകെ പാലം നിർമിക്കുന്നത്​. 359 മീറ്റർ ഉയരത്തിലാണ്​ ഈ പാലം ഉയരുക. പാലത്തെ താങ്ങിനിർത്താനുള്ള കമാനത്തിന്‍റെ ജോലി മാർച്ചോടെ പൂർത്തിയാകും. തുടർന്നാണ്​ പാലത്തിന്‍റെ നിർമാണം തുടങ്ങുക. ഇത്​ വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചെനാബ്​ പാലത്തിന്‍റെ പ്രത്യേകതകൾ:

  • നദീതീരത്തുനിന്ന്​ 359 മീറ്റർ ഉയരത്തിലാണ്​ പാലം നിർമിക്കുന്നത്​. അതായത്​ പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലുണ്ടിതിന്​.

  • 1.315 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്‍റെ രണ്ട് അറ്റത്തും സ്റ്റേഷനുകൾ ഉണ്ടാകും.
  • അഗാധമായ താഴ്ചക്ക്​ കുറുകെ നിർമിക്കുന്നതിനാൽ പാലത്തിന്‍റെ സ്​ഥിരതക്ക്​​ കാറ്റ്​ ഭീഷണിയാണ്​​. ഈ പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി പാലം രൂപകൽപ്പന ചെയ്യുന്നതി​ന്​ മുന്നെ ഡെൻമാർക്കി​ൽ ആധുനിക കാറ്റാടി തുരങ്കത്തിൽ പരിശോധന നടത്തി. നിലവിലെ രൂപകൽപ്പനക്ക്​ 266 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന്‍റെ വേഗതയെ നേരിടാൻ കഴിയും.
  • ഭൂകമ്പത്തെയും സ്​​േഫാടനങ്ങളെയും നേരിടാൻ പാലത്തിന് കഴിയും.
  • പ്രതികൂല കാലാവസ്ഥയും ഹിമാലയ പർവതനിരകളിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശവും കാരണം നിർമാണം പൂർ‌ത്തിയാക്കാനുള്ള നിരവധി സമയപരിധികളാണ്​‌ കടന്നുപോയത്​.
  • 120 വർഷമാണ്​ പാലത്തിന്‍റെ കാലയളവ്​​​.
  • 100 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക്​ ഇതിലൂടെ സഞ്ചരിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayjammu and kashmirchenab bridge
News Summary - Taller than the Eiffel Tower; Kashmir has the tallest railway bridge in the world
Next Story