Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
karims old delhi
cancel
Homechevron_rightTravelchevron_rightExplorechevron_rightനൂറിലേറെ വർഷം...

നൂറിലേറെ വർഷം പഴക്കമുള്ള റെസ്​റ്റോറൻറുകൾ; ആരെയും കൊതിപ്പിക്കും ഇവിടത്തെ രുചികൾ

text_fields
bookmark_border

ഭക്ഷണത്തിലെ വൈവിധ്യങ്ങൾ കൊണ്ട്​ സമ്പന്നമാണ്​ നമ്മുടെ രാജ്യം. ഓരോ ഭാഗത്തും വ്യത്യസ്​ത രൂപത്തിലും രുചിയിലുമുള്ള വിഭവങ്ങളാണ്​ നുകരാനാവുക. രുചിയൂറുന്ന ഭക്ഷണം കഴിച്ചാൽ ലഭിക്കുന്ന സന്തോഷം വേറെത്തന്നെയാണ്​.

ഇത്തരം വിഭവങ്ങൾ നൂറിലേറെ വർഷം പഴക്കമുള്ള റെസ്​റ്റോറൻറുകളിൽനിന്ന്​ ആകു​േമ്പാൾ ആ സന്തോഷം ഇരട്ടിക്കും. പഴമയുടെ തനിമ ചോരാതെ വിഭവങ്ങൾ വിളമ്പുന്ന നിരവധി റെസ്​റ്റോറൻറുകൾ ഇന്ത്യയിലുണ്ട്​. അവയിലെ ഏതാനും റെസ്​റ്റോറൻറുകളെ ഇവിടെ പരിചയപ്പെടാം.

ഗ്ലെനറീസ്, ഡാർജിലീങ്​

പശ്ചിമ ബംഗാളി​ൽ ഹിമാലയത്തിൻെറ മടിത്തട്ടിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിയാണ്​ ഡാർജിലീങ്​ നഗരം. പർവത ട്രെയിനും തേയിലത്തോട്ടങ്ങളുമെല്ലാം ആരെയും ആകർഷിപ്പിക്കുന്നതാണ്​. ഇതോടൊപ്പം ഇവിടത്തെ ഏറ്റവും പ്രശസ്​തമായ ഒന്നാണ്​ ​​െഗ്ലനറീസ്​ റെസ്​റ്റോറൻറ്​.


130 വർഷത്തിലധികമാണ് ഇതിൻെറ പഴക്കം. അതിശയകരമായ ഉച്ചഭക്ഷണവും അത്താഴവുമെല്ലാം ഇവിടെ വിളമ്പുന്നു. അതോടൊപ്പം രുചിവൈവിധ്യങ്ങൾ നിറഞ്ഞ ബേക്കറിയുമുണ്ട്​. തിരക്കേറിയ നെഹ്‌റു റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ലിയോപോൾഡ് കഫെ, മുംബൈ

മുംബൈയിലെ ഈ ജനപ്രിയ റെസ്റ്റോറൻറിനും ബാറിനും 150 വർഷം പഴക്കമുണ്ട്​. 2008ലെ മുംബൈ ആക്രമണ സമയത്ത് തീവ്രവാദികൾ ഇവിടെയും വെടിവെപ്പ്​ നടത്തുകയുണ്ടായി. അതോടെ ലിയോപോൾഡ്​ വീണ്ടും അന്താരാഷ്​ട്ര ശ്രദ്ധയാകർഷിച്ചു.


ചുവരിൽ വെടിയേറ്റ പാടുകൾ ഇപ്പോഴും കാണാം. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ഇടമാണിത്​. കൊളാബ കോസ്​വേയിൽ ഷഹീദ്​ ഭഗത്​ സിങ്​ റോഡിലാണ്​ ഈ കഫേയുള്ളത്​.

ഇന്ത്യൻ കോഫി ഹൗസ്, കൊൽക്കത്ത

രാജ്യത്തെ ഏറ്റവും പ്രശസ്​തമായ കോഫി ഹൗസ്​ ശാഖയാണിത്​. 1876ൽ ആൽബർട്ട്​ ഹാൾ എന്ന പേരിൽ ആരംഭിച്ച സ്​ഥാപനം 1947ന്​ ശേഷം കോഫി ഹൗസ്​ എന്നാക്കി മാറ്റി. നിരവധി പ്രശസ്​തർ ഈ കോഫി ഹൗസിൻെറ ആരാധകരായിരുന്നു. സത്യജിത് റേ, മൃണാൾ സെൻ, അമേരിക്കൻ കവി അലൻ ജിൻസ്‌ബെർഗ് എന്നിവർ അതിൽ ചിലർ മാത്രം. കൊൽക്കത്തയിലെ കോളജ്​ സ്​ക്വയറിലാണ്​ ഇത്​ സ്​ഥിതി ചെയ്യുന്നത്​.

ടുണ്ടെ കബാബി, ലഖ്‌നൗ

115 വർഷം പഴക്കമുള്ള ഈ ഭക്ഷണശാലയിലെ കബാബ്​ രാജ്യത്തെ ഏ​റ്റവും പ്രശസ്​തമായ ഒന്നാണ്​. ഈ വിഭവത്തിൽ 125 ചേരുവകളാണ്​ അടങ്ങിയിട്ടുള്ളത്​. ഗോൾ ദർവാസ സ്ട്രീറ്റിൽ ഹാജി മുറാദ് അലിയാണ്​ ഇത്​ സ്​ഥാപിക്കുന്നത്​. ഈ പ്രദേശത്ത് എത്തുമ്പോൾ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞ ഇറച്ചിയുടെ ഗന്ധം ആരെയും കൊതിപ്പിക്കും. വിഭവത്തിൻെറ പാചകക്കൂട്ട്​ കുടുംബ രഹസ്യമാണ്​.


കരീംസ്​, ഓൾഡ്​ ഡൽഹി

പഴയ ഡൽഹിയിലെ ജമാമസ്​ജിദിന്​ സമീപത്തുനിന്ന്​ പുരാതന വഴികളിലൂടെ നടന്നാൽ കരീം ഹോട്ടലിലെത്താം. 1913ൽ ഹാജി കരീമുദ്ദീനാണ്​ ഈ ഹോട്ടൽ സ്​ഥാപിക്കുന്നത്​. തലസ്​ഥാന നഗരിയിലെ ഏറ്റവും പ്രശസ്​തമായ പാചക കേന്ദ്രങ്ങളിലൊന്നാണിത്​.

രാജകീയ ഭക്ഷണം സാധാരണക്കാർക്കും വിളമ്പുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവിടത്തെ ബിരിയാണിയും കുറുമയും കോഫ്​താസുമെല്ലാം ഏറെ രുചികരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel IndiaRestaurantsIndia Tourist PlacesFood Explore
News Summary - Restaurants over a hundred years old; The tastes here will make anyone crave
Next Story